കേരളത്തിന്റെ ആംബിയൻസിൽ പൂർണമായും UAE യിൽ ചിത്രീകരിച്ച 'അപരിചിതർ' ജനുവരി 29 ന് പ്രശസ്‌ത നടനും സംവിധായകനും ആയ ശ്രീ കലാഭവൻ അൻസാർ ആണ് യുട്യൂബിൽ റിലീസ് ചെയ്തത്.








പ്രവാസ ലോകത്തു നിന്ന് തന്നെയുള്ള അവതാരകർ ആയ യാസിറും ചിത്രയുമാണ് ഈ ത്രില്ലർ ഫിലിമിൽ പ്രധാന റോളുകൾ ചെയ്തിരിക്കുന്നത്. കൂടാതെ പ്രവാസ നാടക പ്രവർത്തകനായ നൗഷാദ് ഹാസൻ ചമയം മറ്റൊരു പ്രധാന റോളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവാസിയായ രാജേഷ്‌കൃഷ്ണൻ ആണ്.
മൂന്നു ദിവസം കൊണ്ടു തന്നെ 2000 വ്യൂസ് കടന്ന ഈ ചെറിയ ചിത്രം ത്രില്ലടിപ്പിക്കുന്ന ക്ളൈമാക്സ് കൊണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു. പ്രവാസി എഴുത്തുകാരൻ ലിജിൻ ജോൺ ആണ് കഥയും തിരക്കഥയും നിവഹിച്ചിരിക്കുന്നത്.
പ്രവാസി ക്യാമറാമാൻ നിഷാദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ നിമാതാവ് മറ്റൊരു പ്രവാസി ആയ ജോജി വിദ്യാധരൻ ആണ്. അശ്വതി രവി, സലാഹുദീൻ ഹാസൻ എന്നീ പ്രവാസികളും ഇതിൽ വേഷമിട്ടിരിക്കുന്നു
