മുംബൈ: പ്രമുഖ കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ആംബ്രേൻ പുതിയ സ്മാർട്ട് വാച്ചും സ്മാർട്ട് ഗ്ലാസും അവതരിപ്പിച്ചു.
വൈസ് ഇയോണ്‍ പ്രോ എന്ന സ്മാർട്ട് വാച്ച് ഫിറ്റ്നസ് ട്രാക്കിംഗിനും ഹെൽത്ത് മോണിറ്ററിംഗിനും അനുയോജ്യമാണ്. സ്കിൻ ഫ്രണ്ട്ലി സ്ട്രാപ്പ്, നൂറിലേറെ ഫേസുകൾ, 10 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയുള്ള വാച്ച് നാലു നിറങ്ങളിൽ ലഭ്യമാണ്. 1999 രൂപയാണ് വില.
കോളുകളുടെ നിയന്ത്രണം, വോയ്സ് അസിസ്റ്റൻസ്, ബിൽറ്റ് ഇൻ ഹിഡണ്‍ സ്പീക്കറുകൾ, എച്ച്ഡി സറൗണ്ട് സൗണ്ട്, മൾട്ടി ടച്ച് കണ്ട്രോൾ, ബ്ലൂടൂത്ത് 5.1 കണക്ടിവിറ്റി, യുവി പ്രൊട്ടക്ടഡ് ഗ്ലാസ് എന്നിവ ഉൾപ്പെടുന്നതാണ് ഗ്ലെയേഴ്സ് എന്ന പേരിലുള്ള സ്മാർട്ട് കണ്ണട. 4999 രൂപയാണ് വില. ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി ലഭ്യമാണ്.