advertisement
Skip to content

അജിത് ചാണ്ടി ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

ന്യൂ യോർക്ക് :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി അജിത് ചാണ്ടി മത്സരിക്കുന്നു. ഡെൽവെയറിലെ പ്രമുഖ മലയാളീ സംഘടനയായ ഡെൽവെയർ മലയാളീ അസോസിയേഷന്റെ (DELMA) മുൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ഡെൽവെയറിലെ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്തുന്ന വെക്തിയാണ് അജിത് . 2012 ൾ ഡെൽവെയർ മലയാളീ അസോസിയേഷൻ രൂപീകരിക്കാൻ മുൻപിൽ നിന്ന് പ്രവർത്തിച്ച അജിത് അസോസിയേഷന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള വെക്തി കൂടിയാണ്.
ഡെൽവെയർ ഏരിയയിലെ എല്ലാ മലയാളീകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന അജിത് തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ് .

കേരളാ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തകനായി സ്കൂൾ കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ ആയി വിജയിക്കുകയും ചെയ്‌ത അജിത് KSUന്റെ താലൂക്ക് , ജില്ലാ ഭാരവാഹികൾ ആയും പ്രവർത്തിച്ചു. കോട്ടയം രാഷ്ട്രിയത്തിൽ തിളങ്ങി നിന്ന അജിത് , കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കൻ സംസ്കരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനം.

ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രിയുള്ള അദ്ദേഹം പ്രധാന ഹോട്ടൽസ് ആയ ലീല ഹോട്ടൽ , റെനൈസ്സൻസ് എന്നിവടങ്ങളിൽ ജോലി ചെയ്തതിനു ശേഷം ബഹറിനിൽ ഹോട്ടൽ കൺസൾട്ടന്റ് ആയും പ്രവർത്തിച്ച ശേഷമാണ് 2006 ആണ് അമേരിക്കയിൽ എത്തുന്നത്. ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയായ അജിത് പല ചാരിറ്റി പ്രവർത്തങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള വെക്തികൂടിയാണ്. ഒരുമികച്ച സംഘാടകനെന്നതിലുപരി ഒരു മികച്ച സഹകാരി കൂടിയാണ് അദ്ദേഹം . ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയിൽ അജിത്തിന്റെ കരങ്ങൾ ഉണ്ടായിരിക്കും.

ഭാര്യ ഷൈനിക്കും മക്കളായ അലൻ ചാണ്ടി ( ബ്ലൂംബെർഗ്ഗ് ന്യൂ യോർക്കിൽ ജോലിചെയ്യുന്നു ) എതൻ ചാണ്ടി (സ്റ്റുഡൻറ് )എന്നിവരോടൊപ്പം ഡൽവേയറിൽ ആണ് താമസം. ഫിലാഡൽഫിയായിലെ സെന്റ് പീറ്റേഴ്‌സ് ചർച്ചിന്റെ മെംബർ കൂടിയാണ്.

ഫൊക്കാന ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയ്യാർ എടുക്കുബോൾ, അജിത് ചാണ്ടിയുടെ പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ പെൻസൽവേനിയ റീജിയനിൽ നിന്നുള്ള ഏവരും ഒരേ സ്വരത്തിൽ അജിത് ചാണ്ടിയുടെ നോമിനേഷനെ പിൻന്താങ്ങുന്നു.

മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്ട് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പെൻസൽവേനിയ റീജിയനിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ അജിത് ചാണ്ടിയുടെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ , മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി,ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ അജിത് ചാണ്ടിക്ക് വിജയാശംസകൾ നേർന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest