advertisement
Skip to content

എയർ ഇന്ത്യ നവീകരണത്തിന്റെ ഭാഗമായി വൻ തൊഴിലവസരങ്ങൾ

എയർ ഇന്ത്യ നവീകരണത്തിന്റെ ഭാഗമായി ഒട്ടെറെ പുതിയ തൊഴിൽ അവസരങ്ങൾ. 5,100-ഓളം അവസരങ്ങളാണ് പുതിയതായി സൃഷ്ടിക്കപ്പെടുന്നത്. 900 പൈലറ്റുമാരെ നിയമിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. 4200 വിമാന ജീവനക്കരെയും ഈ വർഷം കമ്പനി നിയമിക്കും. പൈലറ്റ്മാരുടെയും എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനിയർമാരുടെയും നിയമനം വേഗത്തിലാക്കും.

എയ‍ർ ഇന്ത്യ കൂടുതൽ വിമാന സ‍ർവീസുകൾ ആരംഭിക്കാനുള്ള എയ‍ർ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായി എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങാനായി കമ്പനി ഈ വ‍ർഷം കരാർ നൽകിയിരുന്നു. എയർ ഇന്ത്യ അമേരിക്കൻ കമ്പനിയായ ബോയിങ്ങിന് നൽകിയ കരാർപ്രകാരം മാത്രം 10 ലക്ഷത്തോളം തൊഴിൽ അവസരങ്ങളാണ് അമേരിക്കയിൽ സൃഷ്ടിക്കപ്പെടുക എന്നാണ് റിപ്പോ‍ർട്ടുകൾ.

ഒറ്റത്തവണ 470 വിമാനങ്ങൾക്ക് ഓർഡർ നൽകുന്ന എയ‍ർഇന്ത്യ ഏവിയേഷൻ രംഗത്തെ ഏറ്റവും വലിയ ഡീലുകളിൽ ഒന്നുകൂടിയാണ് ഒപ്പിട്ടത്. എയ‍ർ ഇന്ത്യയെ ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി ഉയർത്തുകയാണ് ടാറ്റ ഗ്രൂപ്പിൻെറ ലക്ഷ്യം. ടാറ്റ ഗ്രൂപ്പ് ഇതിനകം 36 വിമാനങ്ങൾ വാടകക്ക് എടുത്തിട്ടുണ്ട്. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യാ എക്‌സ്‌പ്രസിനും നിലവിൽ 140 വിമാനങ്ങളാണുള്ളത്. ഭൂരിഭാഗവും വീതികുറഞ്ഞ വിമാനങ്ങളാണ്. എയർലൈൻ ഓർഡർ ചെയ്ത 470 വിമാനങ്ങളിൽ 70 എണ്ണം വലിയ വിമാനങ്ങളും 400 എണ്ണം ചെറിയ വിമാനങ്ങളുമാണ്. ഓർഡർ ചെയ്ത വിമാനങ്ങളിൽ 31 എണ്ണം ഈ വർഷം തന്നെ എയർ ഇന്ത്യക്ക് ലഭിച്ചേക്കും എന്നാണ് സൂചന.

എയർ ഇന്ത്യ- വിസ്താര ലയനവും, എയർ ഇന്ത്യ എ‍ക്‍സ്പ്രസ്

എയർ ഏഷ്യ ലയനവും പൂ‍‍ർത്തിയാകുന്നതോടെ കമ്പനിയുടെ എണ്ണമറ്റ ഫ്ലൈറ്റുകൾ പ്രവ‍ർത്തിപ്പിക്കാൻ ആയിരക്കണക്കിന് പൈലറ്റുമാർ ആവശ്യമാണ്. കൂടുതൽ പൈലറ്റുമാരെ വരും വ‍ർഷങ്ങളിലും നിയമിച്ചേക്കും. രാജ്യത്തുടനീളം വിമാന ജീവനക്കാരെ നിയമിക്കാൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്. ജീവനക്കാർക്ക് ഇതിനായി ക്ലാസുകളും വിമാനങ്ങളിൽ പ്രത്യേക പരിശീലനവും നൽകും. 15 ആഴ്ചത്തെ ട്രെയിനിങ് ആണ് നൽകുന്നത്. കഴിഞ്ഞ വർഷം മെയ് മുതൽ ഇതുവരെ 1,900 ക്യാബിൻ ക്രൂവിനെ നിയമിച്ചിട്ടുണ്ട്. ഇതിൽ 500 -ഓളം പേരെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിയമിച്ചതാണെന്ന് എയ‍ർഇന്ത്യ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest