ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറസ്, സർക്കാർ സേവനങ്ങൾ എന്നീവയ്ക്ക് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ ഇന്ത്യൻ പൗരന്മാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ആധാർ കാർഡ് മാറിയിരിക്കുകയാണ്.ആധാർ കാർഡിലെ പേര്, ജനനത്തീയതി, ഫോട്ടോ, ഇമെയിൽ ഐഡി, ഫോൺ നമ്പർ, വിലാസം എന്നിവ കാർഡ് ഉടമകൾക്ക് മാറ്റാനുള്ള അനുവാദം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ ഇതാ.
1, യു ഐ ഡി എ ഐ ( UIDAI)യുടെ ഔദ്യോദിക വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ നിന്ന് ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക.
2, ആവശ്യമായ എല്ലാ വിശദാംശങ്ങളും വച്ച് ആ ഫോം ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി സമർപ്പിക്കുക.
3,നിങ്ങൾ ആധാറിൽ വച്ച പുതിയ ഫോട്ടോയുടെ മദ്ധ്യഭാഗത്ത് ക്ലിക്ക് ചെയ്ത് അതിൽ വരുന്ന ഓപ്ഷനിൽ കയറി 100 രൂപ അടയ്ക്കുക.
4, തുക അടച്ച് കഴിയുമ്പോൾ ഒരു അക്നോളജ്മെന്റ് സ്ലിപ്പും ഒരു അപ്ഡേറ്റ് അഭ്യർത്ഥന നമ്പറും(URN) ലഭിക്കും.
5, ലഭിച്ച യു ആർ എൻ നമ്പർ ഉപയോഗിച്ച് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റിന് 90 ദിവസം വരെ എടുത്തേക്കാം.
ഓൺലെെനിൽ ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല. അതിനായി ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കണം.