advertisement
Skip to content

ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നു കണ്ടെത്താൻ ഇതാ പുതുവഴികൾ

ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറസ്, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. കൂടാതെ ആധാർ കാർഡിനെ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കുന്ന സ്ഥലങ്ങളും ഉണ്ട്. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ ,സ്വകാര്യ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.പേര്, വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ, ചിത്രം തുടങ്ങിയവ ഇതിൽ ഉണ്ട്. അതിനാൽ തന്നെ എല്ലായ്‌പ്പോഴും ഇത് സുരക്ഷിതമായി സൂക്ഷിക്കണം. ഇതിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ ഇതാ.

1, യു ഐ ഡി എ ഐ ( UIDAI)യുടെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക.

അതിൽ എന്റെ ആധാർ (My Aadhaar) എന്നതിലേയ്ക്ക് പോയി ആധാർ സേവനങ്ങൾക്ക് താഴെയുള്ള 'ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി' എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാർ നമ്പറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സെൻഡ് ഒ ടി പി ക്ലിക്ക് ചെയ്യുക.

ലഭിച്ച ഒ ടി പി കൊടുത്ത് പ്രോസീഡ് ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാർ കാർഡിന്റെ എല്ലാ വിശദാംശങ്ങളും ആധാർ ഉപയോഗിച്ച് നിങ്ങൾ ചെയ്ത മുൻകാല പ്രവർത്തനങ്ങളും സ്ക്രീനിൽ ദൃശ്യമാകും.

ഇങ്ങനെ പരിശോധിക്കുമ്പോൾ നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നതായി തോന്നിയാൽ എത്രയും വേഗം യു ഐ ഡി എ ഐയുമായി ബന്ധപ്പെടണം. ഇതിനായി 1947 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്ക് ഉപയോഗിക്കാം. help@uidai.gov.in എന്ന ഐഡിയിൽ ഇമെയിൽ അയയ്ക്കാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest