advertisement
Skip to content

ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ഊഷ്മള വരവേൽപ്പ്.

ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്‌.റവ.ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ നേതൃത്വത്തിൽ ഭദ്രാസന ട്രഷറാർ ജോർജ് ബാബു, സഭാ കൗൺസിൽ അംഗം വർഗീസ് പി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ ആയ റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റോയി തോമസ് കൂടാതെ റവ.ബിജു പി. സൈമൺ, റവ. ടി. എസ് ജോസ്, റവ. വി. ടി തോമസ്, റവ. ജോസി ജോസഫ്, റവ.ഡോ.പ്രമോദ് സഖറിയ, റവ. ജേക്കബ് ജോൺ, സണ്ണി എബ്രഹാം, സി.വി സൈമൺകുട്ടി, തോമസ് ഉമ്മൻ, തോമസ് ദാനിയേൽ, തമ്പി കുരുവിള തുടങ്ങിയവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest