മനോജ് മാത്യു
വാഷിംഗങ്ടൻ ഡിസി മലയാളികളുടെ ആദ്യ സംഘടനയായ KAGW (Kerala Association of Greater washington ) അൻപതിന്റെ നിറവിൽ - സുവർണ്ണ ജൂബിലി വർഷത്തെ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം.
അമേരിക്കൻ മലയാളികളുടെ ആദ്യകാല സംഘടനകളിൽ പ്രധാനപ്പെട്ടതും വാഷിങ്ഡൺ ഡിസി മലയാളികളുടെ പ്രഥമ സംഘടനയുമായ KAGW ന്റെ സുവർണ്ണ ജൂബിലി വർഷത്തിലെ പ്രവർത്തന പരിപാടികളുടെ ഉൽഘാടനം 2024 ഡിസംബർ 15ന് ക്രിസ്ത്മസ് നവവത്സര പരിപാടിയോടൊപ്പം തുടക്കം കുറിച്ചു.
ക്രിസ്‌മസിന്റെ വരവറിയിച്ച് കുട്ടികൾ നടത്തിയ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരത്തോടെ തുടങ്ങിയ ആഘോഷങ്ങൾ നിരവധി സംഗീത നൃത്ത പരിപാടികളോടെ സമാപിച്ചു.
സമാപന സമ്മേളനത്തിൽ 2025 ലെ പുതിയ കമ്മിറ്റിയെ പ്രസിഡന്റ് ജെൻസൺ ജോസ് സദസിന് പരിചയപ്പെടുത്തി. ജൂബിലി വർഷത്തിൽ നടത്തുന്ന പരിപാടികളുടെ രൂപരേഖ പ്രസിഡന്റ് തന്റെ സന്ദേശത്തിൽ വിവരിച്ചു.
1975 തുടങ്ങിയ സംഘടനയുടെ മുൻ പ്രസിഡന്റ് മാരെയും നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് സന്നിഹിതരായിരുന്ന മുൻ പ്രസിഡന്റ് മാരുടെ സാന്നിധ്യത്തിൽ രജത ജൂബിലി വർഷമായിരുന്ന 2001 ലെ പ്രസിഡന്റ് എബ്രഹാം സാമുവേലും 2025 ലെ പ്രസിഡന്റ് ജെൻസൺ ജോസും ചേർന്ന് ജൂബിലിയുടെ ലോഗോ പ്രകാശനം നടത്തി ഒരു വർഷം നീളുന്ന പരിപാടികൾക്ക് വർണാഭമായ തുടക്കം കുറിച്ചു.
തുടർന്ന് 2024 ലെ പ്രസിഡണ്ട് സുഷമ പ്രവീണിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി ഉപഹാരം നൽകി.കലയെയും കലാകാരേയും പ്രോത്സാഹിപ്പിക്കുന്ന KAGW വർഷം തോറും നടത്തുന്ന ഓരോ പരിപാടികളും നടത്തിപ്പിന്റ സൂഷ്മത കൊണ്ടും കലാമേന്മകൊണ്ടും ഇതിനോടകം ഏവരുടെയും പ്രശംസ നേടിയിട്ടുണ്ട്.
കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി പ്രത്സാഹിപ്പിക്കുന്നതിനായി വർഷം തോറും നടത്തുന്ന ടാലെന്റ്റ് ടൈം നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ദിവസങ്ങൾ നീളുന്ന കലാമേള കേരളത്തിലെ സ്കൂൾ കലോത്സവത്തിന്റെ ഒരു നേർകാഴ്ച്ചയാണ്.
എല്ലാ പരിപാടികളിലും പുതുമ കണ്ടെത്തി നടത്തുന്നതിൽ KAGW എന്നും മറ്റെല്ലാ സംഘടനകൾക്കും മാതൃകയാണ്. സാമൂഹിക സേവന പ്രവർത്തനങ്ങൾ, ധനസഹായ പ്രവർത്തനം തുടങ്ങി നിരവധി പരിപാടികളും ഇതോടൊപ്പം നടത്തി വരുന്നുണ്ട്. പുതിയ തലമുറയെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തി വളർത്താനും അതിന്റെ പവിത്രത കാത്തുസൂഷിക്കുന്നതിനുമായി നിരവധി കർമ്മ പരിപാടികൾ തുടർച്ചയായി എല്ലാ വർഷവും നടത്തിവരുന്നു.
യുവജനങ്ങളുടെ പരിപാടികൾ ഏകോപ്പിക്കാൻ വളരെ കർമ്മനിരതരായ ഒരു യൂത്ത് ക്ലബ് കാലാകാലങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ പരിപാടികൾക്കും ഉള്ള യുവജന പങ്കാളിത്തം വളരെ ശ്രദ്ധേയമാണ്.