ന്യൂയോർക്ക്: ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളിൽ ഒരേസമയം വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. നിരവധി വർഷങ്ങളായി വാട്സാപ്പിന്റെ ഉപഭോക്താക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
വരും ആഴ്ചകളിൽത്തന്നെ ലോകമെങ്ങും ഈ പുതിയ ഫീച്ചർ പ്രാബല്യത്തിൽവരും. നിലവിൽ വെബ് ബ്രൗസർ വഴിയോ പിസി ആപ്ലിക്കേഷനുകൾ വഴിയോ ഉപയോഗിക്കാമായിരുന്നു. എന്നാൽ ആദ്യമായാണ് വിവിധ സ്മാർട് ഡിവൈസുകളിൽ ഒരേസമയം ഒരു അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്.
പ്രൈമറിയായി ഒരു ഫോൺ ഉണ്ടായിരിക്കണം. ഈ ഫോൺ വഴിയായിരിക്കും മറ്റു ഡിവൈസുകളിലെ അക്കൗണ്ടുകൾ ഓതറൈസ് ചെയ്യുന്നത്. വാട്സാപ് വെബ് ഉപയോഗിക്കുന്നതുപോലെ ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഈ ഡിവൈസുകളിൽ അക്കൗണ്ട് ഓതറൈസ് ചെയ്യേണ്ടത്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതറൈസേഷനടക്കമുള്ളവ ഉടൻ വരുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ