advertisement
Skip to content

2023 ല്‍ മ്യുച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി മികച്ച ആദായം നേടാന്‍ നിക്ഷേപകര്‍ക്ക് കഴിയും. എങ്കിലും താഴെ പറയുന്ന 9 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ട സാധ്യത ഒഴിവാക്കാം.

നിക്ഷേപ ലക്ഷ്യം: നിങ്ങളുടെ നിക്ഷേപ ലക്ഷ്യം ദീര്‍ഘ കാലത്തില്‍ ആദായം നേടാന്‍ ആണെങ്കില്‍ -ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാകും നല്ലത്. കോമ്പൗണ്ടിംഗ് നേട്ടങ്ങള്‍ ഈ പദ്ധതികളില്‍ നിന്ന് ലഭിക്കും. അതെ സമയം ഹൃസ്വ കാലയളവിലേക്ക് ഹൈബ്രിഡ്, ഡെറ്റ് (debt) ഫണ്ടുകളാണ് നല്ലത്.

ചെലവ് അനുപാതം: ചെലവ് അനുപാതം (expense ratio) കൂടുതല്‍ ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കരുത്. ആദായം കുറയാന്‍ കാരണമാകും.

3 .പ്രകടന ചരിത്രം: മുന്‍ വര്‍ഷങ്ങളില്‍ മികച്ച ആദായം നല്‍കിയത് കൊണ്ട് വരും വര്‍ഷങ്ങളില്‍ മികച്ച ആദായം നല്‍കണമെന്നില്ല. എങ്കിലും ഒരു വര്‍ഷം, മൂന്ന് വര്‍ഷം, 5 വര്‍ഷം തുടങ്ങി വ്യത്യസ്തമായ കാലയളവില്‍ വിവിധ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി നിക്ഷേപിക്കുന്നതാണ് ഉചിതം.

  1. വൈവിധ്യവല്‍ക്കരണം: പോര്‍ട്ട് ഫോളിയോ വൈവിധ്യമാകുന്നതാണ് നഷ്ട സാധ്യത കുറയ്ക്കാന്‍ നല്ലത്. വിവിധ മേഖലകളിലായി നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്ക് മുന്‍ ഗണന നല്‍കാം.

5 .നിക്ഷേപ ശൈലി: ആക്റ്റീവ് മാനേജ്ഡ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ വിപണിയില്‍ ശരാശരി ലഭിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട ആദായം ലഭിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. എന്നാല്‍ പാസ്സീവ് ഫണ്ടുകള്‍ ഓഹരി സൂചികകളെ പിന്തുടര്‍ന്നുള്ള നിക്ഷേപ തന്ത്രമാകും നടപ്പിലാക്കുക. 66 % ആക്റ്റീവ് ഫണ്ടുകളും ഓഹരി സൂചിക ഫണ്ടുകളേക്കാള്‍ കുറഞ്ഞ ആദായമാണ് നല്‍കിയിട്ടുള്ളത്.

6 ഫണ്ട് മാനേജരുടെ പ്രവര്‍ത്തന ചരിത്രം: ഫണ്ട് മാനേജര്‍ മുന്‍പ് കൈകാര്യം ചെയ്ത് സ്‌കീമുകളില്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം ലഭിച്ചിട്ടുണ്ടോ എന്ന് അറിയണം. അവരുടെ കാര്യക്ഷമത ഉറപ്പാക്കിയിട്ട് വേണം നിക്ഷേപിക്കാന്‍.

ഫണ്ട് വലിപ്പം: കൂടുതല്‍ തുക നിക്ഷേപം ലഭിക്കുന്ന ഫണ്ടുകള്‍ക്ക് കൂടുതല്‍ വൈവിധ്യമായി പണം വിനിയോഗിച്ച് ആദായം നേടാന്‍ സാധിക്കും.

ലിക്വിഡിറ്റി : എളുപ്പം പണമാക്കാന്‍ സാധിക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അടിയന്തരഘട്ടത്തില്‍ പണം പിന്‍വലിക്കാന്‍ എളുപ്പമായിരിക്കും. ചില പദ്ധതികള്‍ക്ക് ലോക്കിന്‍ കാലാവധി ഉണ്ടാവും -അതിന് ശേഷമേ വില്‍ക്കാന്‍ സാധിക്കു. ഇക്വിറ്റി സ്‌കീമുകള്‍ ഓപ്പണ്‍ ഇന്‍ഡഡ് ആയത് കൊണ്ട് പ്രവര്‍ത്തിദിവസങ്ങളില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും.

നികുതി ബാധ്യത: മ്യുച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് മൂലധന നേട്ട നികുതി ബാധകമാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള ഇക്വിറ്റി ഫണ്ടുകള്‍ക്ക് 10 % മൂലധന നേട്ട നികുതി നല്‍കണം. ഡെറ്റ് ഫണ്ടുകള്‍ക്ക് 20 % നല്‍കണം. ഇന്‍ഡക്സേഷന്‍ അനൂകൂല്യം 3 വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ മാത്രമാണ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest