advertisement
Skip to content

സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ആനിയമ്മ ജോൺ (79) അന്തരിച്ചു

മിസ്സിസാഗാ, കാനഡ: പ്രശസ്ത സാഹിത്യകാരൻ ജോൺ  ഇളമതയുടെ പത്നി ആനിയമ്മ ജോൺ ഇളമതയിൽ, 79. അന്തരിച്ചു. ജർമ്മനിയിലും കാനഡയിലുമായി  40 വർഷത്തിലേറെയായി  നഴ്‌സായി ജോലി ചെയ്തു.  ജോലിയിലെ സമർപ്പണവും ബന്ധുമിത്രാദികളോടുള്ള കരുതലും അവരുടെ ജീവിതത്തിന്റെ മുഖമുദ്രയായി. ഭർത്താവിന്റെ സാഹിത്യ പ്രവർത്തനങ്ങക്കും തുണയായി നിന്നു.  എടത്വയിലെ പാണ്ടങ്കരിയിലെ  കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. പിതാവ് കെ.എം. തോമസ് സെന്റ് അലോഷ്യസ്  ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. മാതാവ് ആശാരിപ്പറമ്പിൽ മറിയാമ്മ.

മക്കൾ: ജിനോ, ജിക്കു. മരുമകൾ: കെറി മിച്ചൽ. കൊച്ചുമകൾ: ഹാന മറിയ.

സഹോദരർ: ലീലമ്മ, പരേതയായ കന്യാസ്ത്രി തങ്കമ്മ, വത്സമ്മ, പരേതയായ റോസക്കുട്ടി, ലൈസാമ്മ, മോഡിച്ചൻ, ജർമ്മനിയിലുള്ള ത്രേസ്യാമ്മ കണ്ടത്തിൽ .  

പൊതുദർശനം: ബുധനാഴ്ച  (ഏപ്രിൽ 23)  വൈകിട്ട് 4 മുതൽ 8 വരെ: ടെർണർ ആൻഡ് പോർട്ടർ ഫ്യുണറൽ ഹോം, 2180  ഹുറാന്ററിയോ  സ്ട്രീറ്റ്, മിസ്സിസാഗാ
സംസ്കാര ശുശ്രുഷ: ഏപ്രിൽ 24  വ്യാഴം: രാവിലെ  9:30 സെന്റ് കാതറിൻ  ഓഫ് സിന ചർച്ച്, 2340 ഹുറാന്ററിയോ സ്ട്രീറ്റ്, മിസ്സിസാഗാ.

സംസ്‌കാരം  അസംഷൻ കാത്തലിക്ക് സെമിത്തേരി, 6933  ടോംകെൻ റോഡ്, മിസ്സിസാഗാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest