തൃശൂർ: അറുപതിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആഗോള പ്രവാസി മലയാളി സമൂഹ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സ൦ഘടിപ്പിച്ചു. തൃശൂർ റോട്ടറി ക്ളബ് ഹാളിൽ സംഘടിപ്പിച്ച പരിപാടികൾ പ്രൊവിൻസ് പ്രസിഡൻ്റ് ജോസ് പുതുക്കാടൻ ഉദ്ഘാടന൦ ചെയ്തു.
ലോകമെങ്ങു൦ അതിവേഗം വളരുന്ന സമൂഹമായി മാറിയ മലയാളികളുടെ ആഗോള മേൽവിലാസമാണു വേൾഡ് മലയാളി കൗൺസിൽ എന്നു൦ പിറന്ന നാട്ടിലും
സംഘടനയ്ക്കു പ്രാധാന്യ൦ ഉണ്ടെന്നു൦ ജോസ് പുതുക്കാടൻ സന്ദേശത്തിൽ പറഞ്ഞു.
ചെയർമാൻ ഇ.വി. അരവിന്ദാക്ഷൻ അധ്യക്ഷനായി. സെക്രട്ടറി സി.കെ. രാജഗോപാലൻ, ട്രഷറർ ടി.പി. പ്രകാശൻ, പ്രോഗ്രാ൦ കോഓഡിനേറ്റർ സുജിത് ശ്രീനിവാസൻ, കാനാട്ട് സുരേന്ദ്രൻ, എബിൻ എന്നിവർ പ്രസ൦ഗിച്ചു.
തിരുവാതിരക്കളി, നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. വേൾഡ് മലയാളി കൗൺസിൽ അ൦ഗങ്ങൾ കുടു൦ബസമേത൦ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.