വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചാടങ്ങിൽ ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറി . ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയായി നിൽക്കുന്ന ഒരു സംഘടയാണ് വെസ്റ്റ്ചെസ്റ്റർ. കനിവിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ എപ്പോഴും ഒരു സഹായ ഹസ്തമായി നിൽക്കുന്ന ഒരു അസോസിയേഷൻ കൂടിയാണ് വെസ്റ്റ്ചെസ്റ്റർ . പ്രസിഡന്റ് ടെറൻസെൻ തോമസിന്റ് നേതൃത്വത്തിൽ ആണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത്.
കനിവ് എന്ന സംഘടന കേരളത്തിലെ പാവപെട്ടവരായ രോഗശയ്യയിൽ കഴിയുന്ന ആളുകളെ മെഡിക്കലി സഹായിക്കുന്ന സംഘടനയാണ്. കനിവ് എന്ന വാക്കിനെ അർത്ഥവത്താക്കുന്ന പ്രവർത്തികൾ ആണ്.
ഈ സംഘടന ചെയ്യുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരായ ആളുകളുടെ നിർലോഫ്മായ സഹകാരം കൊണ്ടാണ് ഈ സംഘടനയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. അഡ്വ.പി .കെ ജോൺസൻ, അഡ്വ.. ഡി.എസ് . സുനിൽ എന്നിവർ ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. ബഹുമാന്യനായ ധമന്ത്രി ആർ . ബാലഗോപാൽ ഇവർക്ക് എല്ലാ സഹായവുമായി മുന്നിൽ നിൽക്കുന്നു.
ഈ ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വളരെ അധികം രോഗികൾക്ക് വീൽ ചെയറുകൾ ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു.
കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ അസോസിയേഷനെ പ്രധിനിധികരിച്ചു മുൻ പ്രസിഡന്റും ഫൊക്കാന പി ആർ ഒ യുമായ ശ്രീകുമാർ ഉണ്ണിത്താനാണ് ഈ തുക ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറിയത്. ഈ അവസരത്തിൽ ആർ . ബാലഗോപാൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിക്കുകയും. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനുമായി വളരെ നാളത്തെ അടുത്ത പരിചയമുണ്ടെന്നും താൻ അമേരിക്ക സന്ദർശിക്കുന്ന അവസരങ്ങളിൽ എല്ലാം അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ബന്ധത്തപ്പെടാറുണ്ടെന്നും സദസിനെ അറിയിച്ചു. മുൻപും ഈ അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് ഉൾപ്പെടയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കനിവിന് വേണ്ടി ചെയ്‌തിട്ടുണ്ട് എന്നും അറിയിച്ചു. ഈ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് ടെറൻസൺ തോമസിനെ പ്രേത്യകം അഭിനന്ദിക്കുകയും ടെറൻസന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.