advertisement
Skip to content

വയനാട് ഉരുൾപൊട്ടലിൽ 83 പേർ മരണമടഞ്ഞു

വയനാട്: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ ഉരുൾപൊട്ടലിൽ 83 പേർ മരണമടഞ്ഞു. നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്‌തതായി ആശങ്കയുണ്ട്.
ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്‌പോൺസ് ടീമുകളുടെ 250 അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻ.ഡി.ആർ.എഫിൻ്റെ ഒരു അധിക സംഘം ഉടൻ സംഭവസ്ഥലത്തെത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest