തിരുവനന്തപുരം : ചലച്ചിത്രഅക്കാദമി ചെയര്‍മാനായ സംവിധായകന്‍ വിനയന്റെ മാനസികനില പരിശോധിക്കണമെന്ന് സംവിധായകന്‍ വിനയന്‍. ചലിച്ചിത്ര അക്കാദമിയുടെ സല്‍പ്പേരിന് കളങ്കംവരുത്തുന്ന പ്രവര്‍ത്തികളാണ് ചെയര്‍മാന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ആ സ്ഥാനത്തിരിക്കാന്‍ ഒരിക്കലും യോഗ്യതയില്ലാത്തയാളാണ് രഞ്ചിത്തെന്നും വിനയന്‍ ആരോപിച്ചു. രഞ്ചിത്തിന്റെ മാനസിക നില പരിശോധിക്കണം, തനിക്ക് കീഴിലാണ് എല്ലാവരുമെന്നാണ് ചെയര്‍മാന്‍ കരുതിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വകുപ്പ് മന്ത്രിയെയും മറ്റും നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രഞ്ചിനെ മഹാനായി ചിത്രീകരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ വ്യക്തമാവുന്നതിന്റെ പ്രതികരണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ ഇടപെട്ടെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. അതിരൂക്ഷമായ പ്രതികരണമാണ് മാസങ്ങള്‍ക്ക് വിനയന്‍ നടത്തിയിരുന്നത്. രഞ്ചിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിനയന്‍ മുഖ്യമന്ത്രികണ്ടിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഐ എഫ് എഫ് കെയുടെ പ്രസക്തിനഷ്ടപ്പെടുത്തുന്ന നിലപാടാണ് രഞ്ചിത്ത് സ്വീകരിക്കുന്നതെന്നും വിനയന്‍ ആരോപിച്ചു. ഐ എഫ് എഫ് കെയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സംവിധായകന്‍ ഡോ ബിജുവും നേരത്തെ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഡോ ബിജു കെ എസ് എഫ് ഡി സി അംഗത്വം രാജിവച്ചതും വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
രഞ്ചിത്തുമായുള്ള തര്‍ക്കം അക്കാദമിയുമായി ബന്ധപ്പെട്ടതല്ലെന്നും, വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, നവകേരള യാത്രയ്ക്ക് ശേഷം രഞ്ചിത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സാംസ്‌കാരിക-സിനിമാ മന്ത്രി സജിചെറിയാന്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ കഴിഞ്ഞവര്‍ഷത്തെ ഫിലിംഫെസ്റ്റിവലില്‍ മാന്യതയ്ക്ക് നിരക്കാത്ത വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ രഞ്ചിത്തിനെതിരെ ഡലിഗേറ്റുകളുടെ ഇടയില്‍ നിന്നും വലിയ പ്രതിധേഷമാണ് ഉയര്‍ന്നിരുന്നത്. തുടരെത്തുടരെ വിവിവാദങ്ങളില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന അക്കാദമി ചെയര്‍മാന്‍ രഞ്ചിത്തിനെതിരെ ഭരണകക്ഷി അംഗങ്ങളില്‍പോലും കടുത്ത അമര്‍ഷം രൂപപ്പെട്ടതോടെ രഞ്ചിത്തിനെ സര്‍ക്കാര്‍ കൈയ്യൊഴിയുമെന്നുതന്നെയാണ് ലഭ്യമാവുന്ന വിവരം.
ചലച്ചിത്രഅക്കാദമി വിവാദം: രഞ്ചിത്തിന്റെ മാനസികനില പരിശോധിക്കണമെന്ന് സംവിധായകന്‍ വിനയന്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -