ന്യൂയോർക്ക് : കേരള എഞ്ചിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN)യുടെ 15ാം വാർഷികവും കുടുംബസംഗമവും നടന്നു. കീൻ പ്രസിഡൻ്റ് ഷിജിമോൻ മാത്യു സംഘടനയുടെ 15 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും മുന്നോട്ടുള്ള പുതിയ ലക്ഷ്യങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
ന്യൂയോർക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യ പ്രഭാഷകനായിരുന്നു. ഒരു സംഘടന എന്ന നിലയിൽ കീൻ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.ന്യൂയോർക് സ്റ്റേറ്റ് സെനറ്റിൻ്റെ പ്രൊക്ലമേഷൻ സമ്മാനിക്കുകയും ചെയ്തു.
മുഖ്യതിഥിയായി പങ്കെടുത്ത അരൂർ എംഎൽഎ ദലീമ ജോജോ എൻജിനീയർമാരുടെ ബഹുമുഖമായ കഴിവുകളെക്കുറിച്ച് വിവരിക്കുകയും നാടിൻ്റെയും മനുഷ്യരാശിയുടെ തന്നെയും നിലനിൽപ്പിന് ശാസ്ത്രവും സാങ്കേതികവിദ്യയും ഏത്രമാത്രം സംഭാവനകൾ നൽകുന്നു എന്ന് അനുസ്മരിക്കുകയും ചെയ്തു. 24 ന്യൂസ് ന്യൂസ് എഡിറ്റർ ക്രിസ്റ്റിന ചെറിയാൻ, കീൻ ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, ബിജു കൊട്ടാരക്കര, ഫിലിപ്പോസ് ഫിലിപ്, നീന സുധീർ എന്നിവർ പ്രസംഗിച്ചു.
കീനിന്റെ 2023 ലെ എഞ്ചിനീയറിംഗ് എന്റപ്രണർ അവാർഡ് പ്രമുഖ വ്യവസായി തോമസ് മൊട്ടയ്‌ക്കലിന് സമ്മാനിച്ചു. അതിനു ശേഷം വിവിധ കലാപരിപാടികൾ നടന്നു. സൌപർണിക ഡാൻസ് അക്കാദമി, നിത്യ ഡാൻസ് അക്കാദമി, ഹെറിറ്റേജ് ഐറിഷ് ഡാൻസ് കമ്പനി എന്നിവരുടെ വിവിധ നൃത്തപരിപാടികൾ അരങ്ങേറി. തഹ്സീൻ, ദലീമ ജോജോ, ജേക്കബ് ജോസഫ്, അമല സൈമൺ, ആഷ് ലി സൈമൺ, അലിസ സൈമൺ എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു.
15 കൊല്ലം സംഘടനയെ നയിച്ച പ്രസിഡൻ്റ് , ബോർഡ് ഓഫ് ട്രസ്റ്റി, ചെയർ എന്നിവരെ ആദരിച്ചു. റാഫിൾ ടിക്കറ്റിൻ്റെ നറുക്കെടുപ്പിന് ട്രഷറർ പ്രേമ ആന്ത്രപ്പിള്ളി , മെറി ജേക്കബ് എന്നിവരും സ്കോളർഷിപ് പരിപാടിക്ക് അജിത് ചിറയിലും അവാർഡ് വിതരണത്തിന് ഷാജിമോനും കെ.ജെ. ഗ്രിഗറിയും നേതൃത്വം നൽകി. ലിൻ്റോ മാത്യു, ലിസ് പൌലോസ്, സോജിമോൻ ജയിംസ് എന്നിവർ സംസാരിച്ചു. അത്താഴവിരുന്നോടെ പരിപാടി സമാപിച്ചു