അബുദാബി: ഡിജിറ്റൽ ദിർഹം എന്ന പേരിൽ യു.എ.ഇ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു. ഇതിന്റെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് വിവിധ സ്ഥാപനങ്ങളുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടിട്ടുണ്ട്. അബൂദാബിയിലെ ജി42 ക്ലൗഡ്, ഡിജിറ്റൽ ധനകാര്യ സേവന ദാതാക്കളായ ആർ3 എന്നിവയുമായാണ് യുഎഇ സെൻട്രൽ ബാങ്ക് ഇതിനായി നിലവിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.സാമ്പത്തിക മേഖലയിലെ പുതിയ തരംഗമായ ക്രിപ്റ്റോകറൻസികൾക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ ദിർഹം ആവിഷ്‌കരിക്കാനിരിക്കുന്നത്.മാത്രമല്ല, പദ്ധതിയുടെ പൂർണ ചുമതലയും ഡിജിറ്റൽ ദിർഹത്തിന്റെ മൂല്യവും മോണിറ്ററി അതോറിറ്റിയാണ് നിശ്ചയിക്കുകയെന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.