advertisement
Skip to content

ഫോർട്ട് വർത്തിൽ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഫോർട്ട് വർത്ത്: സൗത്ത് ഫോർട്ട് വർത്ത് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിയേറ്റ്  2 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.

ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 10 മണിക്ക്  മെറ്റ്കാൾഫ് ലെയ്നിലെ 9100 ബ്ലോക്കിലുള്ള സ്റ്റാലിയൻ റിഡ്ജ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ എത്തിയ  ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  2 വയസ്സുള്ള ടാ'കിറസ് ഡാവൺ ജോൺസാണെന്നു  ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് ,എന്ന് തിരിച്ചറിഞ്ഞു. കുക്ക് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ എമർജൻസി റൂമിൽ രാത്രി 11 മണിക്ക് കുട്ടി  മരിച്ചു.സംഭവത്തെ കുറിച്ച്  ഗൺ വയലൻസ് ഡിറ്റക്ടീവുകൾ  അന്വേഷിക്കുന്നു.കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest