ഹൂസ്റ്റൺ - നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ 133 ഇ 37-ാം സ്ട്രീറ്റിൽ ബുധനാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു,ഇരട്ട കൊലപാതകത്തെ കുറിച്ച് ഹൂസ്റ്റൺ പോലീസ് അന്വേഷിക്കുന്നു.
വെടിവെപ്പുമായി ബന്ധപ്പെട്ട് പുലർച്ചെ 1.38 ഓടെയാണ് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പോലീസ് മാരകമായ വെടിയേറ്റ മുറിവുകളുള്ള ഒരു 39 വയസ്സും ഒരു 22 വയസ്സും രണ്ട് സ്ത്രീകളെ,കണ്ടെത്തി.
മൂന്ന് സ്ത്രീകൾ പൂമുഖത്ത് ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു, നീല ഹൂഡിയും കാമഫ്ലേജ് പാൻ്റും ധരിച്ച ഒരാൾ മുഖംമൂടിയും കറുത്ത ഷൂസും കറുത്ത കയ്യുറകളും ധരിച്ച് വേലിക്ക് പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ട് പൂമുഖത്തിരുന്ന സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചിരുന്നു.കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുടെ മാതാവ് അറെഡോണ്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്വെ ടിവെപ്പ് നടക്കുമ്പോൾ വീട്ടിൽ അഞ്ച് കുട്ടികളും ഉണ്ടായിരുന്നു.
റിംഗ് ക്യാമറയിൽ നിന്നോ മറ്റേതെങ്കിലും വീഡിയോയിൽ നിന്നോ ഷൂട്ടിംഗിൻ്റെ വീഡിയോ കൈവശമുള്ള ആർക്കും ഈ അന്വേഷണത്തിന് സഹായകമാകുമെന്ന് പോലീസ്.പറഞ്ഞു.
