ഡാലസ് - ഡാളസ്സിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.സ്പോർട്സ് മക്ലാരൻ കാർ രണ്ടായി പിളർന്ന അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു .
ലേക്ക് ഹൈലാൻഡ്‌സിലെ അബ്രാംസ് റോഡിൻ്റെ 8500 ബ്ലോക്കിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:10 ഓടെയാണ് അപകടം .ഉദ്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്തിയതായി പോലീസ് പറഞ്ഞു.
ഡിഎഫ്ആർ പ്രകാരം, മക്ലാരൻ ഒരു മരത്തിൽ ഇടിച്ചു, അകത്ത് രണ്ടുപേരും കൊല്ലപ്പെടുകയും കാർ രണ്ടായി പിളരുകയും ചെയ്തു. അപകടത്തിന് ശേഷം, മരിച്ച രണ്ട് പേർക്കും പ്രഥമ ചികിത്സ നല്കാൻ കഴിഞ്ഞില്ലെന്നു , ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു.മറ്റൊരു കാറിൽ നിന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്താണ് അപകടത്തിലേക്ക് നയിച്ചതെന്നോ അപകടത്തിൽപ്പെട്ട മറ്റ് ഡ്രൈവറുടെ അവസ്ഥയെക്കുറിച്ചോ ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.