ഫിലാഡല്‍ഫിയ: തിങ്കളാഴ്ച രാവിലെ വെസ്റ്റ് ഫിലാഡല്‍ഫിയയിലെ മാന്റുവ സെക്ഷനില്‍ കുപ്പത്തൊട്ടിയില്‍ ഒരു കുട്ടിയുടെ അവശിഷ്ടങ്ങള്‍ ഡഫല്‍ ബാഗില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വെസ്റ്റ് ഫിലാഡല്‍ഫിയയിലെ മാന്റുവ അയല്‍പക്കത്തുള്ള എന്‍. 38-ാം സ്ട്രീറ്റിലെ 600 ബ്ലോക്കില്‍ വൃത്തിയാക്കുകയായിരുന്ന കമ്മ്യൂണിറ്റി ലൈഫ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തകര്‍ കണ്ടെത്തിയ ഒരു ഡഫല്‍ ബാഗ് തുറന്നപ്പോഴാണ് ഭയങ്കരമായ കണ്ടെത്തല്‍ ഉണ്ടായതെന്നു പോലീസ് പറയുന്നു
അതിനുള്ളില്‍, രണ്ട് വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ളതായി കരുതുന്ന ഒരു കുട്ടിയുടെ അജ്ഞാത അവശിഷ്ടങ്ങള്‍ തൊഴിലാളികള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏകദേശം 10:15 ന് പോലീസ് ലൊക്കേഷന്‍ സുരക്ഷിതമാക്കിയെന്നും അവശിഷ്ടങ്ങള്‍ 'ദ്രവിച്ച അവസ്ഥയിലാണെന്നും' കുറച്ച് സമയത്തേക്ക് ആ ബാഗില്‍ ഉണ്ടായിരുന്നിരിക്കാമെന്നും ഒരു നിയമപാലക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്, കുട്ടി എങ്ങനെ മരിച്ചുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയ വാര്‍ത്ത കേട്ട് സമീപവാസികള്‍ നടുങ്ങി.
