തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യ ഘട്ട അവശ്യ വസ്തുക്കൾ തുർക്കി അംബാസ്സഡറുടെ സാന്നിധ്യത്തിൽ എംബസ്സി അധികൃതർക്ക് കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, അസി. ട്രെഷറർ ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ധീൻ, അനിൽ കുമാർ,ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി.ആചാരി, സുരേഷ് കുമാർ, ഷമീർ സലിം, മഹേഷ് കെ, നിസാം എന്നിവർ സന്നിഹിതരായിരുന്നു
തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള അനുശോചനം അറിയിക്കുകയും കൂടുതൽ സഹായങ്ങൾ കെ.പി.എ യുടെ ഭാഗത്തു നിന്നും ഭാവിയിൽ ഉണ്ടാകും എന്നും ഭാരവാഹികൾ അംബാസഡറെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.