അക്വാറ്റിക്സ് ക്ലബില്‍ 'വേവ്‌സ്' ഹാള്‍ തുറന്നു, ദുരിതാശ്വാസ നിധി കൈമാറി
തൃശൂര്‍: നീന്തല്‍ അടക്കം വിവിധ സ്‌പോര്‍ട്‌സ്, ഫിറ്റനസ് മേഖലകളില്‍ പരിശീലനം നല്‍കുന്ന അക്വാറ്റിക്‌സ് ക്ലബില്‍ 'വേവ്‌സ്' പാര്‍ട്ടി ഹാള്‍ ഉദ്ഘാടനം ചെയ്തു. അക്വാറ്റിക്‌സ് ക്ലബ് പോലുള്ള ഫാമിലി ക്ലബുകള്‍ പ്രകടമാക്കുന്ന സാമൂഹ്യ പ്രതിബദ്ധത മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അഭിപ്രായപ്പെട്ടു. ശാരീരിക, മാനസിക ആരോഗ്യ൦ സ൦രക്ഷിക്കാൻ നടത്തവു൦ നീന്തലു൦ മറ്റു സ്പോർട്സ് ഇനങ്ങളു൦ ശീലമാക്കണമെന്നു൦ കളക്ടർ നിർദേശിച്ചു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്വാറ്റിക്സ് ക്ലബിന്റെ ധനസഹായം ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ കളക്ടര്‍ക്കു കൈമാറി.
സെക്രട്ടറി ജോഫി ജോസഫ്, ട്രഷറര്‍ മൈക്കള്‍ ആഞ്ജലോ, വൈസ് പ്രസിഡന്റ് ജോണ്‍ ആലുക്ക, ജോയിന്റ് സെക്രട്ടറി ഷിജു ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ, ചെങ്ങാലൂര്‍ എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.
എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ആകര്‍ഷകമാക്കുകയും ശീതീകരിക്കുകയും ചെയ്ത 'വേവ്‌സ്' പാര്‍ട്ടി ഹാളില്‍ റൗണ്ട് ടേബിളുകള്‍ സഹിതം 250 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങളും സ്റ്റേജും ഒരുക്കിയിട്ടുണ്ട്. ആയിരം മെമ്പര്‍മാരുള്ള അക്വാറ്റിക് ക്ലബിനു നൂറു ക്ലബുകളുമായി അഫിലിയേഷനുണ്ട്. തൃശൂരിലെ ആദ്യത്തെ നീന്തല്‍ക്കുളം ഈ ക്ലബിലാണ്. നീന്തലിനു പുറമേ, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബില്ല്യാഡ്‌സ് എന്നീ ഇനങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങളിലെ മല്‍സരങ്ങള്‍ക്കുള്ള മികച്ച കോര്‍ട്ടുകളുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള മള്‍ട്ടി ജിം, സ്പാ, സലൂണ്‍ എന്നിവയുമുണ്ട്. 60 പേര്‍ക്ക് ഇരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, ശീതീകരിച്ച ആറു റൂമുകള്‍, പെര്‍മിറ്റ് റൂം, കാര്‍ഡ്‌സ് റൂം, നൂറു കാറുകള്‍ക്കു പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളുമുണ്ട്.
വിദേശരാജ്യങ്ങളിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ചീഫ് എന്‍ജിനിയറായി 35 വര്‍ഷം പ്രവര്‍ത്തിച്ചു പരിചയസമ്പത്തുള്ള ജോസ് പുതുക്കാടന്റെ നേതൃത്വത്തിലാണു മികച്ച നിലവാരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.