advertisement
Skip to content

വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച മൂന്ന് കൗമാരക്കാരായ സഹോദരിമാർ അറസ്റ്റിൽ

ഹ്യൂസ്റ്റൺ, ടെക്സസ് : വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ പദ്ധതിയിട്ടതിന് മൂന്ന് കൗമാരക്കാരായ സഹോദരിമാരെ അറസ്റ്റ് ചെയ്തതായി ഹൂസ്റ്റൺ പോലീസ് പറഞ്ഞു

ബാർക്കേഴ്‌സ് ക്രോസിംഗ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച രാത്രിയാണ്  സംഭവം നടന്നതെന്ന് ഹാരിസ് കൗണ്ടി ഡെപ്യൂട്ടികൾ പറയുന്നു.

14, 15, 16 വയസ്സ് പ്രായമുള്ള പെൺകുട്ടികൾ അടുക്കളയിലെ കത്തികൾ എടുത്ത് അമ്മയെ വീടിനുള്ളിലൂടെയും തെരുവിലേക്കും ഓടിച്ചുകയറ്റി കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. കൗമാരക്കാരിൽ ഒരാൾ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചതായി അധികൃതർ പറയുന്നു. അമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവരുടെ മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.

മൂന്ന് കൗമാരക്കാരെയും അറസ്റ്റ് ചെയ്യുകയും മാരകായുധം ഉപയോഗിച്ചുള്ള ഗുരുതരമായ പീഡനത്തിന് കേസെടുത്ത് കുറ്റം ചുമത്തുകയും ചെയ്തു. എല്ലാവർക്കുമെതിരെ ഹാരിസ് കൗണ്ടി ജുവനൈൽ ഫെസിലിറ്റിയിൽ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest