advertisement
Skip to content

കാനഡയിലെ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

മിൽ കോവിൽ (കാനഡ):കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഡ്രൈവറും മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ നഷ്ടപ്പെട്ടതിനാൽ അത് ഹൈവേയിൽ നിന്ന് തെന്നിമാറി. വാഹനത്തിലുണ്ടായിരുന്നവർ തെറിച്ചുവീണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.ജൂലൈ 27 ശനിയാഴ്ചയായിരുന്നു അപകടം

ലുധിയാനയിലെ മലൗദ് ഗ്രാമത്തിൽ നിന്നുള്ള രണ്ട് സഹോദരങ്ങളാണ് കൊല്ലപ്പെട്ടത് - മോൺക്‌ടണിലെ ഡേകെയറിൽ ജോലി ചെയ്തിരുന്ന ഹർമൻ സോമൽ (23), ഏതാനും മാസം മുമ്പ് പഠന വിസയിൽ കാനഡയിലേക്ക് പോയ നവ്‌ജോത് സോമൽ (19) എന്നിവരാണ് മരിച്ചത്.

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള സർക്കാർ അധ്യാപകരായ ഭൂപീന്ദർ സിങ്ങിൻ്റെയും സുചേത് കൗറിൻ്റെയും മകളാണ് മരിച്ച മൂന്നാമത്തെയാൾ രശ്ംദീപ് കൗർ.

ജൂലൈ 22 ന് ഗുരുദാസ്പൂരിലെ ബ്രാംപ്ടണിനടുത്ത് വാഹനാപകടത്തിൽ10 മാസമായി പഠന വിസയിൽ കാനഡയിലായിരുന്ന മറ്റൊരു പഞ്ചാബി വിദ്യാർത്ഥിനി ലഖ്‌വീന്ദർ കൗർ വാഹനാപകടത്തിൽ മരിച്ചിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest