advertisement
Skip to content

നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദരണീയ സ്ഥാപകാംഗമായ തോമസ് മഴുവഞ്ചേരിൽ (ജോയ്) അന്തരിച്ചു

നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദരണീയ സ്ഥാപകാംഗമായ തോമസ് മഴുവഞ്ചേരിൽ (ജോയ്) അന്തരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ അയൂബ് മാർ സിൽവാനോസ് തിരുമേനി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും നമ്മുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു, ജോയിച്ചായൻ എന്നറിയപ്പെടുന്ന ഒരു വിശിഷ്ട വ്യക്തിയെ നാം ഓർക്കുന്നു,' തിരുമേനി ഫേസ്ബുക്കിൽ കുറിച്ചു

70-കളുടെ തുടക്കത്തിൽ യുഎസിലേക്ക് കുടിയേറിയ അദ്ദേഹം നോർത്ത് അമേരിക്കൻ ക്നാനായ കമ്യുണിറ്റി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ ആത്മീയ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിൽ പങ്കു വഹിച്ചു . 80-കളുടെ തുടക്കത്തിൽ, ക്നാനായ കമ്മ്യൂണിറ്റി സ്വന്തമായി ആരാധനാലയം തേടിയപ്പോൾ, അദ്ദേഹം ന്യു യോർക്കിലെ യോങ്കേഴ്‌സിൽ പള്ളി സ്വന്തമാക്കുന്നതിനു നേതൃത്വം നൽകി. മലയാളി ക്രൈസ്തവ സമൂഹത്തിൽ ആദ്യത്തെ പള്ളികളിലൊന്നായി ഇത്.

യോങ്കേഴ്‌സിലെ സെന്റ് പീറ്റേഴ്‌സ് ക്നാനായ വലിയപള്ളി രൂപീകരണത്തിലും വളർച്ചയിലും വലിയ പങ്കു വഹിച്ചു.
ക്നാനായ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ കിഴക്കിന്റെ മുഖ്യ മെത്രാപ്പോലീത്ത മോർ ക്ലെമിസ് എബ്രഹാമിനു പിന്നിൽ ഉറച്ചു നിന്നു.

80-കളുടെ തുടക്കത്തിൽ ബ്രോങ്ക്‌സിൽ നിന്ന് യോങ്കേഴ്‌സിലേക്ക് താമസം മാറ്റിയ അദ്ദേഹതിനെ ഭവനം എല്ലാവരെയും സ്വാഗതം ചെയ്തു.

NY, NJ, Hartford എന്നിവിടങ്ങളിലെ ക്നാനായ പള്ളികൾക്ക് പള്ളിമണികൾ സമ്മാനിച്ചു. 1950-കളിൽ റാന്നി ക്നാനായ വലിയപള്ളിയുടെ ചുവരുകൾ അലങ്കരിച്ച ഒരു ഫോട്ടോ ന്യു ജേഴ്‌സി ക്നാനായ പള്ളിയുടെ സ്വന്തമാക്കി.

നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ട്രഷററായി ഒന്നിലധികം തവണ സേവനമനുഷ്ഠിച്ച അദ്ദേഹം എല്ലാ കാലങ്ങളിലും ഉറച്ച മാർഗനിർദേശം നൽകി. 'സമൂഹത്തോടും സെന്റ് പീറ്റേഴ്‌സ് ക്നാനായ വലിയപ്പള്ളി, യോങ്കേഴ്‌സ്, NY യോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് ഞങ്ങൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു,' തിരുമേനി കുറിച്ചു

കൂടുതൽ വിവരങ്ങൾ പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest