ദുബൈ: മലയാളി റൈറ്റേഴ്സ് ഫോറം/മലയാള സാഹിത്യവേദി ഈ വർഷത്തെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.






നിയാസ് ടി.എം (കഥ), രാമചന്ദ്രൻ മൊറാഴ (കവിത), റീന രാജൻ (ലേഖനം) എന്നിവർക്കുള്ള പുരസ്കാരങ്ങളാണ് നൽകിയത്. മുനീർ അൽ വഫ, റഹീം കട്ടിപ്പാറ, അശറഫ് കൊടുങ്ങല്ലൂർ എന്നിവർ യഥാക്രമം രാമചന്ദ്രൻ മൊറാഴക്കും നിയാസ് ടി.എമ്മിന് വേണ്ടി ഷർമ്മിനക്കും റീന രാജനുവേണ്ടി ജാസ്മിൻ അമ്പലത്തിലകത്തിനും മെമന്റോയും സർട്ടിഫിക്കറ്റും നൽകി.
കൈരളി മിഡിൽ ഈസ്റ്റ് ഹെഡ് ജമാൽ പരിപാടി ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അനിൽകുമാർ സിപി സൃഷ്ടികളെ വിലയിരുത്തി സംസാരിച്ചു. മുഹമ്മദ് വെട്ടുകാട്, നൗഫൽ ചേറ്റുവ, ബഷീർ മുളിവയൽ, അബ്ദുള്ളക്കുട്ടി ചേറ്റുവ, മുസ്തഫ പെരുമ്പറമ്പത്ത്, അബുൽകലാം ആലങ്കോട്, ഷിജു എസ് വിസ്മയ, സഹർ അഹമ്മദ്, സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. അനസ് മാള സ്വാഗതവും ജെനി പോൾ നന്ദിയും പറഞ്ഞു.
