advertisement
Skip to content

ഡാളസ്സിൽ അപകടത്തിൽ മരിച്ച ഡോക്ടറുടെ സംസ്കാരം ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു

ഡാളസ്:വ്യാഴാഴ്‌ച ഡാളസ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അപകടത്തിൽ മരിച്ച വിഎ ഹോസ്പിറ്റൽ ഡോക്ടർ ദുർദാന സിക്കന്ദറുടെ സംസ്കാരം വെള്ളിയാഴ്‌ച ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു

ഡബ്ല്യൂ ലെഡ്‌ബെറ്ററിൽ നിന്ന് ബ്രൂക്ക് സ്പ്രിംഗ് ഡ്രൈവിലേക്ക് തിരിഞ്ഞ് രാവിലെ 7:50 ഓടെ 58 കാരിയായ സിക്കന്ദർ ഓടിച്ച വാഹനം ട്രക്കുമായി കൂട്ടി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തുവെന്ന് ഡാലസ് പോലീസ് പറഞ്ഞു.വിഎ ഹോസ്പിറ്റലിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയായിരുന്നു സംഭവം നടന്നത് .
ഡോക്ടറെ ഇടിച്ച ട്രക്കിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയായിരുന്നുവെന്നും ഡാലസ് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

വിശ്വസ്തതയോടെയും പുഞ്ചിരിയോടെയും ഡോ. ദുർദാന സിക്കന്ദർ ഡാളസ് വിഎ മെഡിക്കൽ സെൻ്ററിലെ വിമുക്തഭടന്മാരെ ചികിത്സിച്ചുവെന്ന് സുഹൃത്തും സഹ വൈദ്യനുമായ ഡോ. റാബിയ ഖാൻ പറയുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയവും പണവും നൽകിയ ഒരു സേവകിയുടെ ഹൃദയമായിരുന്നു ഡോ. സിക്കന്ദറിനെന്ന് ഡോ. ഖാൻ പറയുന്നു.ഇരുവരും ഉടൻ ഒരുമിച്ച് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി അവർ പറയുന്നു.

ഡോ. സിക്കന്ദറിൻ്റെ ശവസംസ്‌കാര ചടങ്ങിൽ ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരോടൊപ്പം ഒരു ഫ്‌ളവർ മൗണ്ട് മസ്ജിദിൽ പങ്കെടുത്തു, ഇത്ര നല്ല ഒരാൾക്ക് എങ്ങനെ ഇത്ര മോശമായത് സംഭവിക്കുമെന്ന് ചിലർ ചോദ്യം ചെയ്യുന്നു."ചിലപ്പോൾ അത് നമുക്ക് അപ്പുറമാണ്," ഡോ. ഖാൻ പറഞ്ഞു. "നിങ്ങൾ അത് ഒരു ഉയർന്ന ശക്തിക്ക് വിട്ടേക്കുക."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest