advertisement
Skip to content
GCC

“പെരുന്നാൾ കിസ്സ” ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു.

ദോഹ :മടപ്പള്ളിയിലെയും പരിസര പ്രദേശത്തിലെയും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ലേഡീസ് വിംഗ് “പെരുന്നാൾ കിസ്സ” എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ദോഹ ,കാലിക്കറ്റ് ടെയിസ്റ്റ് റെസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ മാഫ് ഖത്തർ ലേഡീസ് വിംഗ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു . ചടങ്ങിൽ അംഗങ്ങളുടെ കലാ പ്രകടനങ്ങയും അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

ലേഡീസ് വിംഗ് ജനറൽ സെക്രെട്ടറി സരിത ഗോപകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലേഡീസ് പ്രസിഡന്റ്‌ അനൂന ഷമീർ അധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ പ്രസിഡന്റ്‌ ഷംസുദ്ധീൻ കൈനാട്ടി പരിപാടി ഉത്ഘടനം ചെയ്തു. പ്രതിഭ അജയ് ,താഹിറ മഹറൂഫ് ,സിന്ധു മനോജ്‌,ഷർമിന സഫീർ ,രമ്യ പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ലേഡീസ് വിംഗ് ട്രഷറർ വിചിത്ര ബൈജു നന്ദി പറഞ്ഞു . മാഫ് ഖത്തർ ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വo നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest