advertisement
Skip to content

ഭദ്രാസന ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

അലൻ ചെന്നിത്തല

അറ്റ്‌ലാന്റാ: മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ കാർമേൽ മാർത്തോമ്മാ സെന്റർ സങ്കടിപ്പിച്ച ആദ്യ ഭദ്രാസന ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയമായി. നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു.

ബിജേഷ് തോമസ് (ന്യൂയോർക്ക് ശാലേം മാർത്തോമ്മാ ചർച്ച്) മിഥുൻ ജോസ് (ന്യൂയോർക്ക് എപ്പിഫനി മാർത്തോമ്മാ ചർച്ച്) എന്നിവരടങ്ങുന്ന ടീമ് ഒന്നാം സ്ഥാനത്തിന്‌ അർഹരായി. അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗങ്ങളായ എബ്രഹാം ജോൺ, ഷിജോ മാത്യു എന്നിവർ രണ്ടാം സ്ഥാനം നേടി. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. കാർമേൽ സെന്റർ കോർ കമ്മറ്റി, റവ. സ്കറിയ വർഗ്ഗീസ്, റവ. ജേക്കബ് തോമസ്, ഫിലിപ്പ് മാത്യു (കൺവീനർ), ഷൈനോ തോമസ് (കൺവീനർ), അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗങ്ങളും ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest