ഷിക്കാഗോ: ജനുവരി 20-ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡിന്റായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യവും അധികാരമേല്‍ക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇദംപ്രഥമമായി ഷിക്കാഗോ മലയാളികള്‍ അന്നേദിവസം വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വെച്ച് ഡിന്നറോടുകൂടി യോഗം ചേരുന്നതാണ്.
ഇന്നുവരെ അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുശക്തമായ രീതിയില്‍ ഭരണസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കുന്നതിന് ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. അതിന് ഏറ്റവും കഴിവുറ്റ വിവേക് രാമസ്വാമിയും പ്രമുഖ ബിസിനസുകാരനായ ഇലോണ്‍ മസ്‌കും അതിന് തെളിവാണ്. നമ്മുടെ രാജ്യം ബിസിനസ് മേഖലയില്‍ ബഹുദൂരം മുന്നോട്ട് നീങ്ങുന്നതോടൊപ്പം രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കാത്ത് സംരക്ഷിക്കുന്ന കാര്യത്തിലും മറ്റാരേക്കാളും ശക്തമായി മുന്നോട്ട് നയിക്കും എന്ന കാര്യത്തിലും ആര്‍ക്കും യാതൊരു സംശയവുമില്ല. ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായിട്ടാണ് ഷിക്കാഗോ മലയാളികള്‍ മുന്നോട്ടു വരികയും ഇങ്ങനെ ഒരു പൊതുസമ്മേളനം നടത്തുന്നതിനായിട്ട് ആഗ്രഹം പ്രകടിപ്പിക്കുന്നതും.
ജനുവരി 20-ന് വൈകുന്നേരം 6.30-ന് St. Marys Knanaya hall, 7800 Lyons st. Morton Grove -ല്‍ വച്ച് നടക്കുന്ന പൊതുസമ്മേളനം ഷിക്കാഗോയിലെ പ്രമുഖ റോഡിയോളജിസ്റ്റായ ഡോ. ബിനു ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കുന്നതും, അമേരിക്കയിലെ ഡിഫന്‍സ് ബിസിനസ് കോണ്‍ട്രാക്ടര്‍ ഷിക്കാഗോ ലൂയി, ആല്‍കോ ഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഗ്ലോബല്‍ ബിസിനസ് ലീഡറുമായ ജോര്‍ജ് മൊളാക്കല്‍, അമേരിക്കന്‍ ഡിഫന്‍സില്‍ റിസേര്‍ച്ച് & ഡവലപ്‌മെന്റ് വിഭാഗത്തിലെ സീനിയര്‍ പ്രൊജക്ട് മാനേജരായ സോളി കുര്യന്‍ എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതുമാണ്.
പ്രസ്തുത പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി മോനു വര്‍ഗീസ് (847 946 4749), ജോണ്‍ പാട്ടപതി (847 312 7151), പീറ്റര്‍ കുളങ്ങര, ടോമി ഇടത്തില്‍, ലെജി പട്ടരുമഠത്തില്‍, മനോജ് അച്ചേട്ട്, ഡോ. സിബിള്‍ ഫിലിപ്പ്, ശ്രീജയ നഷാന്ദ്, മോനി വര്‍ഗീസ്, കാല്‍വിന്‍ കവലയ്ക്കല്‍, ജോഷി വള്ളിക്കളം (312 685 6749) എന്നിവരാണ്. എല്ലാവരേയും പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊളളുന്നു.
റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം