advertisement
Skip to content

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുക എന്നത് സിപിഎമ്മിന്റെ അടിസ്ഥാന തത്വം; കെ. സുധാകരൻ

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുക എന്നത് സിപിഎമ്മിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നാണ്. ഞാനടക്കമുള്ള കോൺഗ്രസ് നേതാക്കൾ അത്തരം വ്യക്തിഹത്യകൾക്ക് പലവട്ടം വിധേയരായിട്ടുള്ളതാണ്.

പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തിയെ പീഡനക്കേസിൽ പ്രതിയാക്കി ഇല്ലായ്മ ചെയ്യാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടത്തുന്ന സിപിഎമ്മിന്റെ നാണംകെട്ട രാഷ്ട്രീയ നിലപാട് കമ്മ്യൂണസത്തിന്റെ ജീർണ്ണത വിളിച്ചോതുന്നതാണ്.

മോൻസന്റെ വീട്ടിലുള്ളത് വിലപിടിപ്പുള്ള പുരാവസ്തുക്കൾ ആണെന്ന രേഖ നൽകുകയും തുടർന്ന് വൻതോതിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തത് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ്. ഈ രേഖകളും പോലീസ് സംരക്ഷണ വലയവും പണം തട്ടിയെടുക്കാൻ മോൺസൺ ഉപയോഗിച്ചു എന്ന് പരാതിക്കാർ പലതവണ വ്യക്തമാക്കിയിട്ടും അവരെയെല്ലാം കേസിൽ നിന്നും രക്ഷിക്കുന്നതിനും എന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ച് വൈ ആർ റെസ്റ്റം എന്ന പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ എന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന പ്രസ്തുത കേസിലെ പരാതിക്കാരനായ ഷമീറിന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്ന റെസ്റ്റത്തിനെ പോലെയുള്ള ക്രിമിനലുകളുടെ സംഘമായി പോലീസിനെ പിണറായി വിജയൻ മാറ്റിയിരിക്കുന്നു.

അതിജീവിത പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന കള്ളം എം വി ഗോവിന്ദൻ പ്രചരിപ്പിക്കുകയും അതിനെ തുടർന്ന് നിരപരാധികളായ പെൺകുട്ടികളെ സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസന്റെ കൂട്ടു പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി എനിക്കെതിരെ വ്യാജ പീഡനക്കേസ് ഉണ്ടാക്കാനും, അവരെ ഭീഷണിപ്പെടുത്തി കള്ളമൊഴി രേഖപ്പെടുത്തുവാനും ശ്രമിച്ചത് ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ്.

ഡിവൈഎസ്പി റസ്റ്റത്തിനെ സർവീസിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷം ഐപിഎസ് കൺഫേം ചെയ്യുന്നതിനായിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെടുത്താം എന്ന ഉറപ്പാണ് എന്നെ പ്രതിയാക്കിയതിന് പ്രതിഫലമായി നൽകിയിട്ടുള്ളത്. അപ്രകാരം അദ്ദേഹം റിട്ടയർ ചെയ്തതിനുശേഷം സംസ്ഥാന സർക്കാർ ഐപിഎസ് പ്രൊമോഷൻ മുഖേന കൺഫർ ചെയ്യുന്നതിന് റെക്കമെൻഡ് ചെയ്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു പോലീസ് ഓഫീസർ ഐപിഎസ് പദവിക്ക് പരിഗണിക്കപ്പെടാൻ യോഗ്യനല്ല.

ഐപിഎസ് പോലെയുള്ള ഉന്നത പദവി നൽകിയാൽ സർവ്വീസിലുള്ള മറ്റ് അധികാരമോഹികളെ കൂടി ചൊൽപ്പടിയിൽ നിർത്തി രാഷ്ട്രീയ വിരോധം തീർക്കാനുള്ള പിണിയാളുകളായി ഉപയോഗിക്കാൻ സാധിക്കുമെന്ന പിണറായി വിജയന്റെ കുബുദ്ധിയാണ് റസ്റ്റത്തെ പോലൊരു ക്രിമിനലിന് ഐപിഎസ് കൊടുക്കുന്നതിന് പിന്നിലെന്ന് വ്യക്തമാണ്.

ഭരണസംവിധാനത്തെ നോക്കുകുത്തിയാക്കി ആശ്രിത നിയമനം നൽകാനുള്ള പിണറായിയുടെ ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest