advertisement
Skip to content

മാർത്തോമ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാർഷീക പൊതുയോഗവും,പട്ടക്കാരുടെ യാത്രയയപ്പും മാർച്ച് 15 നു

കാരോൾട്ടൻ (ഡാളസ്): മാർത്തോമ സന്നദ്ധ സുവിശേഷക സംഘം മാർത്തോമാ സുവിശേഷ സേവികാ സംഘം സെൻറർ എ സംയുക്ത സമ്മേളനവും വാർഷിക ജനറൽ ബോഡിയും മാർച്ച് 15 ശനിയാഴ്ച രാവിലെ 10 ന് കാരോൾട്ടൻ മാർത്തോമ ചർചിൽ ആരംഭിക്കും.

വാർഷിക പൊതു യോഗത്തിനുശേഷം സൗത്ത് സെൻററിൽ നിന്നും സ്ഥലം മാറി പോകുന്ന പട്ടക്കാരുടെ യാത്രയപ്പ് സമ്മേളനവും ഉണ്ടായിരിക്കും

സമ്മേളനത്തിൽ മുഖ്യാതിഥിയായി ഒക്കലഹോമ മാർത്തോമ ചർച്ച് വികാരി റവ ജോൺ കെ പങ്കെടുതു സന്ദേശം നൽകും.കാരോൾട്ടൻ മാർത്തോമ ചർച്ച് ആണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് .സമ്മേളനത്തിൽ സെന്ററിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സൗത്ത് സെന്റർ എ അസോസിയേഷൻ പ്രസിഡൻറ് റവ അലക്സ് യോഹന്നാൻ ,സെക്രട്ടറി അലക്സ് കോശി, സുവിശേഷ സേവികാ സംഘം പ്രസിഡണ്ട് റവ ജോബി ജോൺ സെക്രട്ടറി എലിസബത് മാത്യൂ എന്നിവർ അഭ്യർത്ഥിച്ചു സെൻററിൽ നിന്നും സ്ഥലം മാറിപ്പോകുന്ന മാർത്തോമ കുറ്റക്കാർക്ക് യാത്രയയപ്പ് സമ്മേളനം ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ് വാർഷിക പൊതു യോഗത്തിനുശേഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest