advertisement
Skip to content
GCC

അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

ദുബായി: അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

പൊതുമാപ്പിന്റെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വിസ നിയമവിധേയമാക്കാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഐ.സി.പി (ICP) സെന്ററുകള്‍ വഴിയോ, ഐ.സി.പി അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍ വഴിയോ, ഓണ്‍ലൈനായോ അപേക്ഷിക്കാവുന്നതാണ്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസികേരളീയര്‍ക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളായ

ദുബായ് : പ്രവീൺ കുമാർ : +971 50 351 6991, അഡ്വ. ഗിരിജ : +971 55 3963907, രാജൻ കെ : +971 55 7803261

അബുദാബി : ഉബൈദുള്ള : +971 50 5722959,

റാസൽഖൈമ : ഷാജി കെ : +971 50 3730340, അൽ ഐൻ : റസൽ മുഹമ്മദ് : +971 50 4935402,

ഫുജൈറ : ഉമ്മർ ചൊലക്കൽ : +971 56 2244522, ഷാർജ :

ജിബീഷ് കെ ജെ : +971 50 4951089

ഇമെയിലിലോ uaeamnesty@gmail.com ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest