advertisement
Skip to content

പന്ത്രണ്ടാമത് ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ ഏപ്രിൽ നാല് മുതൽ മെക്കിനിയിൽ

മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഉൾപ്പെട്ട ഡാലസിലെ വിവിധ ഇടവകകൾ ചേർന്ന് നടത്തിവരുന്ന കൺവെൻഷൻ ഈ വർഷം ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 6 30 മുതൽ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനി ഈ വർഷത്തെ യോഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും . ഓർത്തഡോക്സ് സഭയുടെ നാഗപൂർ സെൻറ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാളും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ജോസി ജേക്കബ് കൺവെൻഷൻ മുഖ്യപ്രഭാഷകനാണ്

ഏപ്രിൽ 4, 5, 6 വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് 6 30ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും തുടർന്ന് മുഖ്യപ്രഭാഷകൻ വചനശുശ്രൂഷയും നിർവഹിക്കും .ഡാലസിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളും ചേർന്ന് സംയുക്തമായി നടത്തപ്പെടുന്ന ഈ കൺവെൻഷനു ആതിഥേയത്വം മെക്കിനി സെൻറ് പോൾസ് ഇടവകയാണ് . ഈ കൺവെൻഷനിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്
വികാരി: വെരി റവ രാജു ഡാനിയൽ കോറെപ്പിസ്കോപ്പ 2144766584
അസിസ്റ്റൻറ് വികാരി :ഫാദർ ജോൺ മാത്യു 214 985 7014
കോ-ഓർഡിനേറ്റർ: അരുൺ ചാണ്ടപ്പിള്ള 469 885 1865
സെക്രട്ടറി: വർഗീസ് തോമസ് 409 951 3161
ട്രസ്റ്റി :നൈനാൻ എബ്രഹാം 972 693 5373

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest