ജേക്കബ് തിരുപുരത്ത്
ടാൻസാനിയ:ടാൻസാനിയയിലെ മലയാളി സംഘടനയായ കലാമണ്ഡലം അസോസിയേഷൻ' 2025-2026 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. കലാമണ്ഡലം ജനറൽ ബോഡി യോഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മിഥുൻ ആർ പിള്ള ചെയർമാനായും , ജെയ്സൺ സെക്രട്ടറിയായും, ജേക്കബ് തിരുപുരത്ത് ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതിയിൽ രാഹുൽ നായർ വൈസ് ചെയർമാനായും സംഗീത കമ്മത്ത് ജോയിന്റ് സെക്രട്ടറിയുമാണ്.
രേഷ്മ അതുൽ,തുളസിദാസ് ടിജി ,സൂരജ് കുമാർ,ഹാരീസ്,പ്രവീൺ ബാബു,വിനിൽ കുമാർ,ശ്യാം ശങ്കർ,അനു നരൈൻ,റോമിയോ ഫ്രാൻസിസ് എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.ബഹാട്ടിയ മഹാജൻ കമ്മ്യൂണിറ്റി സെന്ററിൽ വിളിച്ചുകൂട്ടിയ ജനറൽ ബോഡി യോഗത്തിൽ വിനയൻ ബെനഡിക് അധ്യക്ഷത വഹിച്ചു. റിനീഷ് വാർഷിക കണക്കും ശരണ്യപ്രഭു വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
മുൻകാലങ്ങളിൽ തുടങ്ങിവെച്ച കർമ്മപദ്ധതികൾ തുടർന്നുകൊണ്ടുപോകുമെന്നും സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക പൈതൃകം, കായിക-മാനസിക ക്ഷമത, കലാ-കായിക പ്രതിഭകൾക്ക് അവസരങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുമെന്ന് ചെയർമാൻ മിഥുൻ ആർ പിള്ള പറഞ്ഞു.
പ്രഥമ പരിപാടിയായി ഈസ്റ്റർ-വിഷു-ഈദ് സംയുക്ത ആഘോഷം സംഘടിപ്പിക്കും.
