ന്യൂയോർക്ക് : യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ സിഇഒയെ മാൻഹട്ടനിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആരോഗ്യ ഇൻഷുറൻസ് വ്യവസായത്തെ പിടിച്ചുകുലുക്കിയ വെടിവയ്പ്പിന് ശേഷമുള്ള കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ നടന്ന വ്യാപകമായ തിരച്ചിലിന് വിരാമം കുറിച്ചാണ് പ്രതിയെ ഇന്ന് അധികൃതർ അറെസ്റ് ചെയ്തത്.
26 കാരനായ ലൂയിജി നിക്കോളാസ് മാൻജിയോണെന്ന് പോലീസ് തിരിച്ചറിഞ്ഞ പ്രതിയുടെ പക്കൽ കഴിഞ്ഞ ബുധനാഴ്ച ബ്രയാൻ തോംസണെ വെടിവച്ചതിന് ഉപയോഗിച്ച തോക്കും കോർപ്പറേറ്റ് അമേരിക്കയോടുള്ള ദേഷ്യം സൂചിപ്പിക്കുന്ന രചനകളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൻസിൽവാനിയയിലെ അൽടൂണയിലെ മക്‌ഡൊണാൾഡിൽ ഭക്ഷണം കഴിക്കുന്നതായി പോലീസിന് ലഭിച്ച സൂചനയെത്തുടർന്ന് രാവിലെ 9:15 ഓടെ മാംജിയോണിനെ കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.