ന്യൂയോര്‍ക്ക്: ശ്രീമതി സുജാത സോമരാജൻ (64) ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ അന്തരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നഴ്സായിരുന്ന സുജാത വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ബ്രൂക്കിലിനിൽ കോണി ഐലന്റ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത തന്റെ നീണ്ട മുപ്പത് വർഷത്തെ സേവനത്തിനിടയിൽ പലതവണ മികച്ച സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അക്യൂട്ട് ആന്റ് ക്രിട്ടിക്കൽ കെയറിലെ ഇരുപത് വർഷത്തെ മികച്ച സേവനത്തിനുള്ള അവാർഡും, ഇരുപത്തഞ്ച് വർഷത്തിലെ മികച്ചസേവനത്തിനുള്ള അവാർഡും സുജാതയുടെ നഴ്സിംഗ് കരിയറിലെ നേട്ടങ്ങളാണ്.
ശ്രീനാരയണ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സജീവ അംഗമായിരുന്ന സുജാത സംഘടനയുടെ ട്രഷറർ ആയും വിമൺസ് ഫോറം സെക്രട്ടറി ആയും പ്രർത്തിച്ചിട്ടുണ്ട്.
റാന്നി ഉതിമൂട് കുളത്താണിൽ വീട്ടിൽ ശ്രീ സോമരാജൻ നാരായണന്റെ ഭാര്യയും ചെങ്ങന്നൂർ ആല നടുവിലമുറിയിൽ വീട്ടിൽ പരേതരായ ശ്രീ ഭാസ്ക്കരന്റെയും ശ്രീമതി കമലമ്മയുടെയും മകളും ആണ്.
അശ്വതി സോമരാജൻ മകളും ഷോൺ മിലൻ മരുമകനും ആണ്.
ഫോൺ നമ്പർ: 718-336-4137
