ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോർത്ത് അമേരിക്ക അതിന്റെ വാർഷിക ഫാമിലി പിക്നിക് ഓഗസ്റ്റ് 26 ശനിയാഴ്ച ലോങ്ങ് ഐലൻഡിൽ ഉള്ള ഐസനോവർ പാർക്കിൽ വച്ചു ആതി ഗംഭീരമായി നടത്തപ്പെട്ടു.





പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന്‍ അദ്ധ്യക്ഷ പ്രസംഗത്തിനോടൊപ്പം ഏവരെയും സ്വാഗതം ചെയ്തു തുടർന്ന് റവ. ഉമ്മൻ ഫിലിപ്പിന്റെ പ്രാർത്ഥനായാട് തുടങ്ങിയ പിക്നിക്കിൽ കേരളതനിമയാർന്ന പ്രഭാതഭക്ഷണത്തിന് ശേഷം ഗെയിംസ് ആൻഡ് സ്പോർട്സ് നടത്തപ്പെട്ടു . തുടർന്നു നടന്ന സ്വാദിഷ്ടമായ ബാർബിക്യുവിലും ഇതരവിഭാഗങ്ങളിലുള്ള ക്രിസ്ത്യൻ സംഘടനകൾ പങ്കെടുത്തു. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിന് സ്പോൻസർമാരായി റോയി. സി. തോമസ്, ഡോൺ തോമസ്, തോമസ് വർഗ്ഗീസ്, ഡോ. റേച്ചൽ ജോർജ്, ഷേർലി പ്രകാശ് എന്നിവർ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. ഒപ്പം തന്നെ കോ സ്പോൺസേഴ്സായി മാത്യു തോയലിൽ, ജെയ്.കെ. പോൾ, കോശി ജോർജ്ജ്, മനോജ് മത്തായി, തോമസ്തടത്തിൽ, കളത്തിൽവർഗ്ഗീസ്, റോയി. ഒ. ബേബി എന്നിവരും പ്രവർത്തിച്ചു.
ജോൺ താമരവേലിൽ, പ്രേംസി ജോൺ എന്നിവർ പിക്നിക് കൺവീനേഴ്‌സ് ആയി പ്രവൃത്തിക്കുകയുണ്ടായി. ബെറ്റ്സി തോമസ്, ലിസ ജോർജ് എന്നിവർ സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റ്സ് ആയി പ്രവർത്തിക്കുകയും, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ തോമസ് വര്ഗീസ്, മറ്റുള്ള ക്രമീകരണങ്ങൾക്ക് നേത്യത്വം നല്കുകയും ചെയ്തു. പിക്നിക് കൺവീനർ ജോൺ താമരവേലിൽ പിക്നിക്കിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു അതിന്നു ശേഷം റവ. ഉമ്മൻ ഫിലിപ്പിന്റെ പ്രാത്ഥനയോട് പിക്നിക് അവസാനിച്ചു.
