തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മ ഭരണ സമിതി രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഭരണ സമിതി പൂര്‍ണമായി ഉള്‍പ്പെടെ പിരിച്ചുവിട്ടത്.
ഭരണ സമിതി പൂര്‍ണമായി രാജിവച്ച സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും. അടുത്ത ഭരണ സമിതിയെ ജനറല്‍ ബോഡിയോഗത്തിന് ശേഷം തീരുമാനിക്കും. അടുത്ത തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടത്തണം എന്നാണ് താരസംഘടനയുടെ ഭരണഘടനയിലെ വ്യവസ്ഥ. ഇത് പ്രകാരമായിരിക്കും നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.