advertisement
Skip to content

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ പുറത്തു നമസ്കാരം ജനുവരി 24 ന്. ഫാ. ജോസ് തറക്കൽ മുഖ്യ കാർമ്മികൻ.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ പുറത്തുനമസ്കാരവും മൂന്നു നോയമ്പ് ആചരണത്തിന്റെ സമാപനവും ജനുവരി 24 ബുധനാഴ്ച വൈകിട്ട് നടത്തപ്പെടും. ഡിട്രോയിറ്റ്‌ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ. ജോസ് തറക്കൽ പുറത്തു നമസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ചിക്കാഗോ സീറോ മലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺ: തോമസ് മുളവനാൽ സന്ദേശം നൽകും. കേരളത്തിലെ അതിപുരാതനമായ കടുത്തുരുത്തി ക്നാനായ വലിയപള്ളിയിൽ മൂന്നു നോയമ്പ് ആചരണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തിവരുന്ന പുറത്തുനമസ്കാരം, ഒരു ജനതയുടെ ആത്മീയ ഉണർവ്വിന്റെയും പാരമ്പര്യത്തിന്റെയും ഭാഗം എന്ന നിലക്ക് നോർത്ത് അമേരിക്കയിൽ ആദ്യമായി നടത്തപ്പെട്ടത് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക ദൈവാലയത്തിലായിരുന്നു. പത്തുവർഷക്ക് മുൻപ് നോർത്ത് അമേരിക്കയിൽ ആരംഭിച്ച ഈ പാരമ്പര്യം എല്ലാ വർഷവും മൂന്നു നോയമ്പിന്റെ ഭാഗമായി തുടർന്ന് പോരുകയായിരുന്നു.

ഇത്തവണത്തെ മൂന്നു നോയമ്പാചരണത്തിന്റെയും പുറത്തു നമസ്കാര ശുശ്രൂഷകളുടെയും നടത്തിപ്പിന് വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, പാരിഷ് സെക്രട്ടറി സി. സിൽവേരിയസ് എസ് .വി.എം. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകും. ചിക്കാഗോയിലെ കടുത്തുരുത്തി വലിയപള്ളി ഇടവകാംഗങ്ങൾ പുറത്തു നമസ്കാരത്തിന് പ്രസുദേന്തിമാരായിരിക്കും. നൂറ്റാണ്ടുകളായി അനുഗ്രഹവർഷം ചൊരിയുന്ന കടുത്തുരുത്തിയിലെ പുറത്തുനമസ്കാരം വീണ്ടും ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ പുനർജനിക്കുമ്പോൾ , മൂന്നു നോയമ്പിന്റെ സമാപന ശുശ്രൂഷകളിലും പുറത്തു നമസ്കാരത്തിലും പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവകയ്ക്ക് വേണ്ടി വികാരി ഫാ, സിജു മുടക്കോടിൽ അറിയിച്ചു. രോഗികളും പ്രായം ചെന്നവരും വിദൂരസ്ഥരുമായ ഇടവകാംഗങ്ങൾക്ക് വേണ്ടി ശുശ്രൂഷകൾ തത്സമയം കെവിടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest