ന്യൂയോർക്
റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിന്റെ ആദ്യദിനം ഗംഭീരമായി. സെമിത്തേരി വെഞ്ചിരിപ്പിനും വി കുർബാനക്കും ശേഷം നവീകരിച്ച പള്ളിമേടയുടെ വെഞ്ചിരിപ്പും തുടർന്ന് നടന്ന മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ ആദ്യ തിരുന്നാൾ ദിവസം ഭക്തീ നിര്ഭരമാക്കി . മികച്ച രീതിയിൽ കന്യാമറിയത്തിന്റെ 11 പ്രേത്യക്ഷീകരണങ്ങൾ പ്രൊഫഷണൽ നിലവാരത്തിൽ അവതരിപ്പിച്ചത് എല്ലാവരെയും ഒന്നടങ്കം അത്ഭുതപ്പെടുത്തി. ലൂർദ് മാതാവിനെ അവതരിപ്പിച്ചത് പ്രിയ മൂലേപ്പറമ്പിൽ ,ഫാത്തിമ മാതാവ് -രമ്യ കട്ടപ്പുറം,ലാസലറ്റ് മാതാവ് -ജാൻസി തറത്തട്ടേൽ ,കർമ്മല മാതാവ് -ജോൺസി പുളിയനാൽ ദൈവ മാതാവ് -സോഫി കോയിത്തറ , വേളാങ്കണ്ണി മാതാവ് -റിയ മേക്കാട്ടേൽ ,അത്ഭുത കാശുരൂപത്തിന്റെ മാതാവ് -ഹന്നാ പുളിയനാൽ,കൃപയുടെ മാതാവ് -ബിൻസി ചെരുവിൽ ,തിരുഹൃദയ നാഥ -ജെസ്സി ചാമക്കാല ,റോസാ മിസ്റ്റിക്കാ മാതാവ് -മേരി കട്ടപ്പുറം, ഗാഡ ലൂപ്പെ മാതാവ് -ജൂലി വാഴമല എന്നിവരാണ് മാതാവിണ്റ്റെ തനതു രൂപത്തിലെത്തി അനുഗ്രഹം നൽകിയത് തികച്ചും പ്രൊഫഷണൽ നിലവാരത്തോടെ ഇടവകയിലെ വനിതകൾ മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ അവതരിപ്പിച്ചത് തിരുന്നാളിന്റെ ആദ്യദിനം ഭക്തി നിർഭരമാക്കി... ട്രസ്റ്റീമാരായ ജോസഫ് കീഴങ്ങാട്ട് , സിബി മണലേൽ എന്നിവർ തിരുന്നാളിന്റെ ആദ്യ ദിന പ്രോഗ്രാമുകൾക്കു നേതൃത്വം കൊടുത്തു.. കൂടുതൽ വിവരങ്ങൾക്ക്
വികാരി .റെവ : ഫാ ഡോ: ബിബി തറയിൽ -773 943 2290
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -