തിരുവനന്തപുരം : സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം. എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്), NICU (നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ്), PICU (പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.
സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. ഇതിനായുളള അഭിമുഖങ്ങള്‍ 2025 ജനുവരി 06 മുതല്‍ 10 വരെ ഓണ്‍ലൈനായി നടക്കും.