ഫ്ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്‌ത് ദൈവസഭയുടെ സ്ഥാപക കുടുംബാഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ പരേതനായ കെ.വി. ഏബ്രഹാമിന്റെ ഭാര്യയും ഐ.പി.സി ജനറൽ കൗൺസിൽ അംഗവും മലയാളി പെന്തക്കോസ്‌ത് കോണ്‍ഫ്രന്‍സിന്റെ ജനറൽ സെക്രട്ടറിയുമായ രാജു പൊന്നോലിയുടെ മാതാവ് ശോശാമ്മ ഏബ്രഹാം (89) നിര്യാതയായി. പത്തനംതിട്ട മുളമൂട്ടില്‍ മുണ്ടുകോട്ടയ്‌ക്കല്‍ കുടുംബാംഗമാണ്.
മറ്റ് മക്കള്‍: പരേതനായ ജോസ് പൊന്നോലില്‍, സാം പൊന്നോലില്‍ , പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍
(ഐപിസി മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ), ബാബു പൊന്നോലില്‍, മാത്യൂ പൊന്നോലില്‍, മേഴ്‌സി തോമസ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ആലീസ് ഏബ്രഹാം, മേഴ്‌സി സാം, കൊച്ചുമോള്‍ ജെയിംസ്, വത്സമ്മ ബാബു, മിനി ഏബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ തോമസ് , സിബി ഏബ്രഹാം. (എല്ലാവരും യു.എസ്.എ)
നെല്ലിക്കമണ്‍ ഐ.പി.സി യുടെ ആരംഭകാല അംഗവും ചാന്തുകാവ് സഭയുടെ സ്ഥാപകാംഗവുമായി രുന്ന ഭർത്താവ് പരേതനായ കെ.വി ഏബ്രഹാമിനോടൊപ്പം 1988 ലാണ് ശോശാമ്മ ഏബ്രഹാം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്.
ഭൗതീകശരീരം ജൂലൈ 7 ന് വൈകിട്ട് 5.30 മുതൽ ഒർലാന്റോ ദൈവസഭയിൽ (Address: 11531 Winter Garden Vineland Rd, Orlando, FL 32836) പൊതുദർശനത്തിന് വെയ്ക്കുന്നതും സംസ്കാര ശുശ്രൂഷ ജൂലൈ 8 ന് ശനിയാഴ്‌ച രാവിലെ 9 മുതൽ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയില്‍ ആരംഭിക്കുന്നതും തുടർന്ന് 12.30 നു വുഡ് ലോൺ സെമിത്തേരിയിൽ (Address: 400 Woodlawn Cemetery Rd, Gotha, FL 34734) സംസ്‌കരിക്കുന്നതുമാണ്.
സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.ipcorlando. live
