പാരാമസ്: ഫെബ്രുവരി 14ന് പാരാമസില്‍ മകന് പിതാവിനെ കുത്തിക്കൊന്നു. മെല്വിന് തോമസ്(32) ആണ് പിതാവായ മാനുവല്‍ തോമസി(61)നെ കുത്തിക്കൊലപ്പെടുത്തിയത്. മെല്വിന് തോമസ് കുറ്റമേറ്റെടുത്തതായി പൊലീസ് പറഞ്ഞു.
മാനുവല്‍ തോമസിന്റെ മകൻ മെല്വിന് തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 5.40 ഓടെ വീടിന്റെ ബേസ്മെന്റിലാണ് മാനുവല്‍ തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പാരാമസ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുറ്റകൃത്യത്തെക്കുറിച്ച് എങ്ങനെയാണ് പൊലീസിന് വിവരം ലഭിച്ചത് എന്ന വ്യക്തമല്ല. ഡിപ്പാർട്ട്മെൻ്റിൻ്റെ എമർജൻസി സർവീസസ് യൂണിറ്റിലെ അംഗങ്ങളും മറ്റുള്ളവരും ഫോറസ്റ്റ് അവന്യൂവിനടുത്തുള്ള 693 ബ്രൂസ് ഡ്രൈവിലേക്ക് എത്തിയെങ്കിലും പ്രതികരണം ലഭിക്കാതായപ്പോൾ വീട് ബലമായി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു.
മാനുവൽ തോമസിൻ്റെ മൃതദേഹം ബേസ്മെൻ്റിൽ ഒന്നിലധികം കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി ബെർഗൻ കൗണ്ടി പ്രോസിക്യൂട്ടർ മാർക്ക് മുസെല്ല പറഞ്ഞു.