ന്യൂ ഓർലീൻസ്: ബുധനാഴ്ച്ച പുലർച്ചെ പുതുവത്സരത്തിൽ ബർബൺ സ്ട്രീറ്റിലെ ജനക്കൂട്ടത്തിനിടയിലൂടെ ട്രക്ക് ഇടിച്ചു കയറ്റിയ പ്രതി 42 കാരനായ ഷംസുദ് ദിൻ ജബ്ബാർ എന്ന് നിയമപാലകർ തിരിച്ചറിഞ്ഞു.
10 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് ശേഷം പോലീസ് അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. ജബ്ബാറിൻറെ ട്രക്കിൽ ഐഎസിൻ്റെ പതാക ഉണ്ടായിരുന്നതായും അദ്ദേഹം സൈനിക ഗിയർ ധരിച്ചിരുന്നതായും അധികൃതർ പറഞ്ഞു.
ആക്രമണത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിരിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണെന്ന് നിയമപാലകർ അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ട്രക്ക് വാടകയ്ക്ക് എടുത്തത് മറ്റൊരു പ്രതിയാണോ എന്ന് അന്വേഷിക്കുകയാണ്.
ബോർബൺ സ്ട്രീറ്റിൽ പലരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഡസൻ കണക്കിന് ആളുകളെ സെൻ്റ് റോച്ച് ഏരിയയിൽ നിന്നും ഒഴിപ്പിച്ചു.
പുതുവർഷം ആഘോഷിക്കുന്ന വിനോദസഞ്ചാരികളാൽ നഗരം നിറഞ്ഞിരിക്കെ ബുധനാഴ്ച പുലർച്ചെ 3:15 ന് ബോർബൺ സ്ട്രീറ്റിലെ വിനോദസഞ്ചാരികളുടെ ഇടയിലേക്ക് പ്രതി തൻ്റെ കാർ ഇടിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം പ്രതികരിച്ച പൊലീസിന് നേരെയും പ്രതി വെടിയുതിർത്തുവെന്ന് അധികൃതർ പറഞ്ഞു, അതേസമയം എഫ്ബിഐ ഉദ്യോഗസ്ഥർ മാരകമായ സ്ഫോടകവസ്തു കണ്ടെത്തിയതായും ഐസിസ് ഫ്ളാഗ് തൻറെ വാഹനത്തിൽ നിന്നും കണ്ടെത്തിയതായും പറഞ്ഞു.