advertisement
Skip to content

മുംബൈ സീൽ ആശ്രമത്തിൻ്റെ സേവനങ്ങൾ രാജ്യത്തിന് മാതൃക; മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്‌സ്.

ചാക്കോ കെ തോമസ്, ബെംഗളൂരു

മദർ തെരേസ മെമ്മോറിയൽ അവാർഡ് സീൽ ആശ്രമത്തിന്

മുംബൈ: സീൽ ആശ്രമത്തിൻ്റെ സേവനങ്ങൾ പ്രശംസനീയവും രാജ്യത്തിന് മാതൃകയുമാണെന്ന് മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്‌സ് പറഞ്ഞു. ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ മെമ്മോറിയൽ അവാർഡ്-2023 പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര ഗവർണ്ണർ രമേഷ് ഭയ്‌സ്. നവംബർ 26 ന് മുംബൈയിലെ സാന്‍റാക്രൂസ് ലെ താജ് ഹോട്ടലിൽ നടന്ന പുരസ്കാരം വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീൽ ആശ്രമം തെരുവിൽ നിന്നും കിട്ടുന്നവരെ സംരക്ഷിക്കുക മാത്രമല്ല ,അവരുടെ കുടുംബംത്തെ കണ്ട് പിടിച്ച് അവരെ ഏൽപ്പിക്കുന്ന ഒരു വലിയ ദൗത്യമാണ് ചെയ്യുന്നത്. ഇത്തരം പുണ്യ പ്രവർത്തികൾ രാജ്യത്ത് ചെയ്യുന്ന സീൽ ആശ്രമത്തിനെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സീലിനുള്ള പുരസ്കാരം സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ കെ.എം. ഫിലിപ്പ് , അസോസിയേറ്റ് ഡയറക്ടർ ബിജു ശാമുവേൽ എന്നിവർ ഏറ്റ് വാങ്ങി. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ, ജസ്റ്റീസ് കെ.കെ.തറ്റേഡ്, ഹാർമണി ഫൗണ്ടേഷൻ സ്ഥാപക ചെയർമാനും മുൻ മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാനുമായ ഡോ. ഏബ്രഹാം മത്തായി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 1999-ൽ സ്ഥാപിതമായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് (എൻ‌ജി‌ഒ) മുംബൈയിലും പരിസര പ്രദേശങ്ങളിലും തെരുവുകളിലും മറ്റും നിരാലംബരും ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ളതുമായ കുട്ടികളെയും മുതിർന്നവരെയും സംരക്ഷിക്കുന്ന വലിയൊരു ദൗത്യമാണ്‌ സീൽ ഏറ്റെടുത്തിരിക്കുന്നത്.

രണ്ടു പതിറ്റാണ്ടു മുൻപ് മുംബെയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരെ ഒരു മാസം ശുശ്രൂഷിച്ച് മടങ്ങിപ്പോകാൻ വന്ന റാന്നി കാരിക്കോട് പൂച്ചെടിയിൽ പാസ്റ്റർ കെ. എം. ഫിലിപ്പിനു ദർശനത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. ''മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക, കൊലക്കായി വിറച്ചുചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ ഗ്രഹിക്കയില്ലയോ'' (സദ്യ. 24: 11-12) ഇതനുസരിച്ച് മുംബൈ വിട്ടു പോകാതെ തെരുവിൽ കിടക്കുന്നവരെ ശുശ്രൂഷിക്കാൻ പൻവേലിൽ ആരംഭിച്ചതാണു സീൽ ആശ്രമം. റെയിൽവെ പ്ലാറ്റ്‌ഫോമുകളിൽ നിന്നും തെരുവോരങ്ങളിൽനിന്നും ഒറ്റപ്പെട്ടവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതായിരുന്നു തുടക്കം.

എച്ച്‌ഐവി, ടിബി, മാനസിക പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളാൽ നോക്കാൻ ആരുമില്ലാത്തവർക്കും അത്താണിയാണ് ഇപ്പോൾ ആശ്രമം. ഇരുന്നൂറ്റൻപതിൽ പരം അന്തേവാസികൾ ഇവിടെയുണ്ട്. തെരുവിൽനിന്നും ആശ്രമത്തിലെത്തുന്നവർ സ്രഷ്ടാവാം ദൈവത്തെ തിരിച്ചറിഞ്ഞ, സമാധാനത്തോടെ അവരുടെ കുടുംബങ്ങളെ ഏല്പിക്കുന്നതിൽ വിജയം കണ്ടതായി സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ. എം. ഫിലിപ്പ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest