മിഷിഗൺ: ആനപ്രമ്പാൽ ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ-87) ഡിട്രോയിറ്റിൽ അന്തരിച്ചു. ഒറ്റത്തെങ്ങിൽ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാർ) ശോശാമ്മ ഫിലിപ്പിന്റേയും മകനായ ശാമുവേൽ ഫിലിപ്പ് ഇന്ത്യൻ റെയിൽവേ, റെക്കോർഡ് സർവീസ് കോർപ്പറേഷൻ എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പൊതുദർശനം നവംബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് 4:30 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ. ശവസംസ്കാര ശുശ്രൂഷകൾ നവംബർ 30 ശനിയാഴ്ച്ച രാവിലെ 8:30 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ചും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
ഭാര്യ: തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ സൂസമ്മ ഫിലിപ്പ് (ശാന്തമ്മ).
മക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ആലീസ് ജോൺ
മരുമക്കൾ: ജോൺസൺ കോശി, ജെസ്സി ഫിലിപ്പ്, റീന ഫിലിപ്പ്, അലൻ ജോൺ
കൊച്ചുമക്കൾ: നെവിൻ കോശി, ഇവാഞ്ചലിൻ ജോൺ, നിതിൻ ഫിലിപ്പ്, നോയൽ കോശി, അശ്വിൻ ഫിലിപ്പ്, ഈതൻ ജോൺ, രൂബൻ ഫിലിപ്പ്, സോഫി കോശി, ലൂക്കസ് കോശി
സഹോദരങ്ങൾ: വർഗ്ഗീസ് ഫിലിപ്പ്, പരേതരായ ഒ പി ഫിലിപ്സ്, സാറാമ്മ ജോർജ്, ജോസഫ് ഫിലിപ്പ്.
കൂടുതൽ വിവരങ്ങൾക്ക് അലൻ ജോൺ 313-999-3365.
ലൈവ് സ്ട്രീമിങ് -
https://www.youtube.com/@DetroitMarthomaChurch/streams