വാർത്ത: ജോസഫ് ജോൺ കാൽഗറി
ഡാൻവില്ലേ : കാലിഫോർണിയയിലെ ട്രൈ വാലി പ്രദേശത്തെ മലയാളീ സംഘടനയായ സംഗമയുടെ ക്രിസ്മസ് -പുതുവത്സര ആഘോഷം ഡിസംബർ 16 ശനിയാഴ്ച നടത്തപ്പെട്ടു . സംഗമയുടെ കുടുംബാംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാ പരിപാടികളാൽ സമ്പന്നമായിരുന്ന ആഘോഷ രാവിന് മുഖ്യ സംഘാടകൻ വിജയ് വള്ളിയിൽ സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി ക്രിസ്മസ് സന്ദേശം നൽകി. ലക്ഷ്മി ചിദംബരം ചടങ്ങിന്റെ എം .സി ആയിരുന്നു വിഭവ സമൃദ്ധമായ ഡിന്നറിനു ശേഷം സാന്തയുടെ സമ്മാന വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.




സാൻ ഫ്രാൻസികോ ബേ ഏരിയയിലെ മലയാളീ സമൂഹം ഉൾക്കൊള്ളുന്ന , ലാഭേച്ചയില്ലാതെ പ്രവൃത്തിക്കുന്ന
സംഗമയുടെ പ്രവർത്തനത്തിന് വിജയ് വള്ളിയിൽ , സതീഷ് വാരിയർ ,സുബ്രമണിയം ,കൃഷ്ണ കുമാർ ,ഹരികുമാർ,സുമേഷ് നായർ ,വിനോദ് പാലാട്ട് എന്നിവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.