അവാർഡുകളുടെ പ്രത്യേകത എന്തെന്നാൽ അത് അർഹമായ കൈകളിൽ എത്തുമ്പോൾ പ്രാധാന്യം കൈവരിക്കുകയും അർഹമല്ലാത്തവരുടെ കയ്യിൽ എത്തുമ്പോൾ അപ്രധാനമായി തീരുകയും ചെയ്യുന്നു എന്നതാണ്.
ഇത്തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയവരിൽ ഞാൻ വായിച്ചിട്ടുള്ള മൂന്നു പേരുണ്ട്. അവർക്കുള്ള അഭിനന്ദനമാണ് ഈ കുറിപ്പ്.
വാക്കുകളെ അവയുടെ സംവേദനശേഷി നഷ്ടപ്പെടാതെ ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ഒരു സ്വഭാവക്കാരനാണ് കൽപ്പറ്റ. മണം കളയാതെ കറിവേപ്പിലകളെ എടുക്കുന്നതുപോലെയാണ് അദ്ദേഹം കവിതയ്ക്കുള്ള കറിക്കൂട്ടുകൾ ശേഖരിക്കുന്നത്. കൽപ്പറ്റ നാരായണന്റെ ഈ പ്രകൃതിയെ ഞാൻ അഭിനന്ദിക്കുന്നു.
കലർപ്പറ്റ വരികളെയും.
പിന്നൊന്ന് ഒ.കെ. സന്തോഷാണ്. ഏറ്റവും ശക്തമായി തന്റെ വാക്കുകൾ (വന്യതയോടെ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു) ഉപയോഗിക്കുന്ന സുഹൃത്ത് കൂടിയായ ഒ.കെ.യ്ക്ക് കിട്ടിയ അവാർഡാണ് ഏറ്റവും വിലപ്പെട്ടതായി ഞാൻ
കരുതുന്നത്. സന്തോഷിനെ അഭിമാനപൂർവം അഭിനന്ദിക്കുന്നു
ചലച്ചിത്ര/നാടക സംവിധായകൻ കൂടിയായ, കോഴിക്കോടൻ ചങ്ങായിയാണ് ഗിരീഷ്. പി.സി പാലം. അദ്ദേഹത്തിന് നാടക രചയിതാവ് എന്ന രീതിയിൽ കിട്ടിയ അംഗീകാരത്തിനും അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു.
മൂവർക്കും അഭിനന്ദനങ്ങൾ.